മിഷൻ സംഗമം-2026 ജൂൺ 27-ന് ഡാളസിൽ

മിഷൻ സംഗമം-2026 ജൂൺ 27-ന് ഡാളസിൽ

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മിഷൻ സംഗമം-2026’ ജൂൺ 27 ശനിയാഴ്ച രാവിലെ 10 മുതൽ  ഗാർലന്റിലെ കംഫർട്ട് ഫുൾ ഗോസ്പൽ ചർച്ചിൽ (3255 Broadway Blvd, Garland, TX 75043) നടക്കും.

അമേരിക്കയിലേക്ക് കുടിയേറി, നിലവിൽ ഡാളസിൽ താമസിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മിഷണറി പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും പരിചയപ്പെടുത്തുകയാണ് ഈ സംഗമത്തിന്റെ പ്രധാന ലക്ഷ്യം. വടക്കേ ഇന്ത്യയിൽ ദീർഘകാലമായി മിഷനറിയായി പ്രവർത്തിക്കുന്ന ‘മസീഹ് മണ്ഡലി’ സഭയുടെ പ്രസിഡന്റ് പാസ്റ്റർ സജി മാത്യു സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും. സഭാസ്ഥാപനം, ചാരിറ്റി, കമ്മ്യൂണിറ്റി സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ഡാളസിൽ നിന്ന് നൂറിലധികം വ്യക്തികളോ സംഘടനകളോ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെയും അവരുടെ ശുശ്രൂഷകളെയും മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ ഈ സമ്മേളനം വേദിയൊരുക്കും.

എല്ലാവർക്കും പങ്കെടുക്കാമെങ്കിലും, മുൻകൂട്ടി രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ മാത്രമായിരിക്കും സമ്മേളനത്തിൽ അവതരിപ്പിക്കുക. രജിസ്റ്റർ ചെയ്യാൻ  www.Dallascitywide.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.  വിവരങ്ങൾക്ക് : തോമസ് മുല്ലയ്ക്കൽ (ചെയർമാൻ) - (214) 223-1194, എസ്. പി. ജെയിംസ് (സെക്രട്ടറി) - (214) 334-6962

വാർത്ത: രാജു തരകൻ