കോഴിക്കോട് നോർത്ത് പാസ്റ്റേഴ്സ് ഫെലോഷിപ്പ്: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കോഴിക്കോട് നോർത്ത് പാസ്റ്റേഴ്സ് ഫെലോഷിപ്പ്: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പാസ്റ്റർ ബോബൻ ബേബി, പാസ്റ്റർ എം. ജെ.പൊന്നച്ചൻ, പാസ്റ്റർ ജോജി മാത്യു

വാർത്ത: പാസ്റ്റർ സുഭാഷ് മാനന്തവാടി

കോഴിക്കോട്: കോഴിക്കോട് നോർത്ത് പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ 2026-2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ജൂൺ 29-നു നടന്ന ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികളുടെ പ്രഖ്യാപനമുണ്ടായത്.

​പാസ്റ്റർ ജോണികുട്ടി,പാസ്റ്റർ ജോമോൻ ജോസഫ്, പാസ്റ്റർ ജയനന്ദ്, പാസ്റ്റർ ലിനോജ് മോൻ

പ്രസിഡന്റായി പാസ്റ്റർ ബോബൻ ബേബിയെയും വൈസ് പ്രസിഡന്റായി പാസ്റ്റർ ജോണികുട്ടിയെയും തിരഞ്ഞെടുത്തു. പാസ്റ്റർ എം.ജെ. പൊന്നച്ചനാണ്  സെക്രട്ടറി. ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ ജോമോൻ ജോസഫിനെയും ട്രഷററായി ജോജി മാത്യുവിനെയും യോഗം ചുമതലപ്പെടുത്തി. ഇവർക്കൊപ്പം പാസ്റ്റർ ജയനന്ദ്, പാസ്റ്റർ ലിനോജ് മോൻ എന്നിവർ കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കും. വരും വർഷങ്ങളിൽ ഫെലോഷിപ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് പുതിയ സമിതി നേതൃത്വം നൽകും.

.