ഐപിസി ഷാലോം ലിവർപൂൾ 'വേഡ് & വേർഷിപ്പ്' ഓഗസ്റ്റ് 29, 30 തീയതികളിൽ
വാർത്ത: അജിൻ ലിവർപൂൾ
ലിവർപൂൾ: ഐപിസി ഷാലോം ലിവർപൂളിന്റെ ആഭിമുഖ്യത്തിൽ 'വേഡ് & വേർഷിപ്പ്' (Word & Worship) കൺവെൻഷൻ ഓഗസ്റ്റ് 29, 30 (ശനി, ഞായർ) തീയതികളിൽ ലിവർപൂളിൽ നടക്കും. സ്റ്റോറിംഗ്ടൺ അവന്യൂവിലുള്ള സെന്റ് ജോൺ ബോസ്കോ ആർട്സ് കോളേജാണ് (St John Bosco Arts College, Storrington Ave, Liverpool, L11 9DQ) വേദി.
ഓഗസ്റ്റ് 29 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:30-നും ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 9:30-നും ആരംഭിക്കും.
ഐപിസി യുകെ & അയർലൻഡ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്യും. ഐപിസി യുകെ & അയർലൻഡ് റീജിയൻ വൈസ് പ്രസിഡന്റും ചർച്ച് മിനിസ്റ്ററുമായ പാസ്റ്റർ വിൽസൺ ബേബി, പാസ്റ്റർ ഷിബിൻ ജി. സാമുവൽ എന്നിവർ പ്രസംഗിക്കും. സാംസൺ ചെങ്ങന്നൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൂടാതെ ഐപിസി ഷാലോം ഗായകസംഘത്തോടൊപ്പം റോഹൻ ജെ. മാത്യു, സിസ്റ്റർ റോസ് എ. സാം എന്നിവരും ആരാധന നയിക്കും.
ടോണി സഖറിയ, ഡാൻ അശോക്, ഇവാ. ജെറി എസ്. ജോയ്, ഇവാ. ഫിന്നി ജേക്കബ്, ജെറിൻ ബില്ലി എബ്രഹാം എന്നിവരും നേതൃത്വം നൽകും.. കൺവെൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.




