ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ദേശീയ കോൺഫറൻസ് ഒക്ടോ. 2 മുതൽ


ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ദേശീയ കോൺഫറൻസ് ഒക്ടോ. 2 മുതൽ
ad
ad
ad

ബ്രിസ്ബെയ്ൻ: ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ – ഇൻഡ്യൻ ചാപ്റ്ററിന്റെ 7-ാമത് ദേശീയ കോൺഫറൻസ് ഒക്ടോബർ 2, 3, 4 തീയതികളിൽ മാൗണ്ട് ഗ്രാവറ്റ് ഈസ്റ്റിലുള്ള ഹാളിൽ (54 Newnham Road, Mount Gravatt East, QLD 4122) നടക്കും. ഒക്ടോബർ 2, 3 (വെള്ളി, ശനി) ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ രാത്രി 9 വരെയും, ഒക്ടോബർ 4 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ റവ. വൈ. റെജി, ഡോ. ഷിബു തോമസ് (അറ്റ്ലാന്റ, യുഎസ്എ) എന്നിവർ മുഖ്യപ്രഭാഷകരായിരിക്കും. നാഷണൽ ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്ന ഈ കോൺഫറൻസിന്റെ ക്രമീകരണങ്ങൾക്ക് നാഷണൽ ഡയറക്ടർ പാസ്റ്റർ ജെസ്വിൻ മാത്യൂസ്, നാഷണൽ സെക്രട്ടറി സുവി. എൽദോസ് വർഗീസ്, കൺവീനർ പാസ്റ്റർ സാജൻ കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി മേൽനോട്ടം വഹിക്കും. വിവരങ്ങൾക്ക് : +61 451 665 431, +61 420 218 783, +61 401 746 078