വൈപിഇ മുംബൈ ഈസ്റ്റെൺ ഡിസ്ട്രിക്ടിനു പുതിയ ഭാരവാഹികൾ

വൈപിഇ മുംബൈ ഈസ്റ്റെൺ ഡിസ്ട്രിക്ടിനു പുതിയ ഭാരവാഹികൾ
പാസ്റ്റർ സാം റ്റി തോമസ്,സ്റ്റാൻലി സാമുവേൽ, ശ്രുതി മോഹൻരാജ്, ഷെറിൻ ബെന്നി

മുംബൈസെൻട്രൽ വെസ്റ്റ് റീജിയന്റെ മുംബൈ ഈസ്റ്റെൺ ഡിസ്ട്രിക്ടിന്റെ യുവജന സംഘടനയായ വൈപിഇ ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഡിസ്ട്രിക്റ്റ് പാസ്റ്റർ ജോൺസൻ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ വിവിധ സഭകളുടെ പ്രതിനിധികളുടെ കൂട്ടായ്മയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്‌ ആയി പാസ്റ്റർ സാം റ്റി തോമസിനെയും, സെക്രട്ടറിയായി സ്റ്റാൻലി സാമുവേലിനെയും, ജോയിന്റ് സെക്രട്ടറിയായി ശ്രുതി മോഹൻരാജിനെയും, ഖജാൻജിയായി  ഷെറിൻ ബെന്നിയെയും തിരഞ്ഞെടുത്തു. ഡിസ്ട്രിക്ടിന്റെ വിവിധ സഭകളിൽ നിന്നും 50 ഓളം പേർ പങ്കെടുത്തു.