മല്ലപ്പള്ളി യു പി എഫ് സംയുക്ത കൺവൻഷനും റൂബി ജൂബിലി സമ്മേളനവും
മല്ലപ്പള്ളി: 23 മത് മല്ലപ്പള്ളി യു പി എഫ് കൺവൻഷനും സംയുക്ത കൂട്ടായ്മ 40 വർഷം പിന്നിട്ടതിന്റെ റൂബി ജൂബിലി സമ്മേളനവും 2026 നവംബർ 20,21,22 തീയതികളിൽ തുരുത്തിക്കാട് - മധുരംപൊയ്കയിൽ ഗ്രൗണ്ടിൽ (ബി എ എം കോളേജിനു സമീപം) നടക്കും.
പ്രസിഡന്റ് പാസ്റ്റർ ടി.വി. പോത്തൻ ഉദ്ഘാടനം നിർവഹിക്കും.
പാസ്റ്റർമാരായ പി.സി. ചെറിയാൻ, പോൾ ഗോപാലകൃഷ്ണൻ, ഷിബിൻ സാമൂവേൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
ജൂബിലി സമ്മേളനത്തിൽ മുഖ്യാതിഥിയായി ചാണ്ടി ഉമ്മൻ എംഎൽഎ പങ്കെടുക്കും.
ക്രൈസ്തവ ഗാനരചയിതാവും വർഷിപ്പ് ലീഡറുമായ അനിൽ അടൂരിന്റെ നേതൃത്വത്തിലുള്ള 15 അംഗ ക്വയർ സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും.
പാസ്റ്റർമാരായ റ്റി.എം. വറുഗീസ്, സാൻ പി. ജോസഫ് എന്നിവർ ജനറൽ കൺവീനർമാരായിട്ടുള്ള 50 അംഗ കൺവൻഷൻ കമ്മറ്റി വിപുലമായിട്ടുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി വരുന്നതായി യുപിഎഫ് ജനറൽ സെക്രട്ടറി പാസ്റ്റർ സാം പി ജോസഫ് അറിയിച്ചു.
എല്ലാദിവസവും വൈകിട്ട് 6 മണിക്ക് യോഗങ്ങൾ ആരംഭിക്കും.
Advertisement


























