ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൻസ് (വാഗാ വാഗാ 2026) ഏപ്രിൽ 2 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി
വാഗാ വാഗാ: ഐപിസി ഓസ്ട്രേലിയ & ന്യൂസീലാൻഡ് റീജിയന്റെ 15-ാമത് ഓസ്ട്രേലിയൻ ഇൻഡ്യൻ പെന്തെക്കോസ്‌തൽ കോൺഫറൻസ് ഏപ്രിൽ 2 മുതൽ 5 വരെ വാഗാ വാഗായിൽ (WAGGA WAGGA MULTY-PURPOSE STADIUM (MPS), Cnr. Copland Street & Kooringal Rd, Wagga Wagga, NSW -2650) നടക്കും. പ്രസിഡണ്ട് പാസ്റ്റർ ഏലിയാസ് ജോൺ ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ എബി എബ്രഹാം (പത്തനാപുരം), പാസ്റ്റർ തോമസ് ജോർജ് (ഐപിസി ജനറൽ ജോ. സെക്രട്ടറി) തുടങ്ങിയവർ പ്രസംഗിക്കും. ബോവസ് രാജു വർഷിപ്പ് സെഷൻ ലീഡ് ചെയ്യും.
"പരിശുദ്ധാത്മാവിനാലുള്ള നവീകരണം" (തീത്തൊസ്.3: 5-7) എന്നതാണ് തീം. കൺവൻഷനോടനുബന്ധിച്ച് പിവൈപിഎ ടാലന്റ് ടെസ്റ്റും പൊതു സമ്മേളനവും നടക്കും. കൂടാതെ മിഷൻ ചലഞ്ച്, കോൺസിക്രേഷൻ സർവീസ്, ലേഡീസ് കോൺഫറൻസ് , ലീഡേഴ്‌സ് സെമിനാർ എന്നിവയും ഉണ്ടായിരിക്കും.
ഞായറാഴ്‌ച കർത്തൃ മേശയോടു കൂടിയ സംയുക്ത ആരാധനയോടെ കോൺഫറൻസ് സമാപിക്കും.
Advertisement


































































