മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യു.കെ  കോൺഫറൻസിന് അനുഗ്രഹീത സമാപനം

മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യു.കെ  കോൺഫറൻസിന് അനുഗ്രഹീത സമാപനം

യു.കെ: ദൈവ സ്നേഹത്തിലൂടെ ക്രൂശിന്റെ സ്നേഹം ഉയർത്തികൊണ്ട് എം 'പിഎ യൂകെ കോൺഫറൻസിനു പൊതു ആരാധനയോടെ സമാപനമായി. പൊതു ആരാധനയിൽ പാസ്റ്റർ ബി. മോനച്ചൻ പ്രസംഗിച്ചു. പാസ്റ്റർ സാം റോബിൻസൺ ,ഡോ. ബ്ലെസ്സൺ മേമന, പാസ്റ്റർ  ബ്ലെസ്സൻ തോമസ് നേതൃത്ത്വത്തിൽ ഉള്ള എംപിഎ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.

പ്രസിഡന്റ് പാസ്റ്റർ ബിനോയ് എബ്രഹാം തിരുമേശയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ , പാസ്റ്റർ ഡിഗോൾ ലൂയിസ് പാസ്റ്റർ പി സി സേവ്യേർ , പാസ്റ്റർ ജിനു മാത്യു എന്നിവർ നേതൃത്വം നൽകി..

 

Advertisement