മരിക്കാത്ത ആത്മീക മൂല്യസ്മരണകൾ നമുക്ക് കൈമാറാം: പാസ്റ്റർ ജോയ് പാറക്കൽ
വാർത്ത: കെ.ബി.ഐസക്ക്
ആത്മീക ഭോജനം ത്യജിക്കുന്ന തലമുറയ്ക്ക് മാതൃകയായിരിക്കണമെന്ന് ആഹ്വാനം നൽകി QMPC ത്രിദിനകൺവൻഷൻ സമാപിച്ചു
ദോഹ: നന്മ തിന്മകൾ തിരിച്ചറിയാതെ ആർഭാടങ്ങളും അമിത ഭക്ഷണവും തലമുറയെ തളർത്തുമ്പോൾ,മക്കൾക്ക് കൈമാറേണ്ടത് സമ്പത്ത് അല്ല; മരിക്കാത്ത ആത്മീക മൂല്യ സ്മരണകൾ ആയിരിക്കണമെന്ന് പാസ്റ്റർ ജോയി പാറക്കൽ പ്രസ്താവിച്ചു. കൺവൻഷന്റെ സമാപന ദിനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാപ ശമ്പള നരക ന്യായവിധിയെ ക്രൂശിൽ തകർത്ത ക്രിസ്തുവിൻറെ നുകം തോളിലേറ്റിയവർ തലമുറയ്ക്ക് വഴികാട്ടണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ഖത്തറിലെ 20 മലയാളി പെന്തക്കോസ്ത് സഭകൾ ചേർന്നുള്ള ഐക്യ കൺവൻഷന്റെ സമാപന സംയുക്ത ആരാധന വെള്ളിയാഴ്ച ഐ.ഡി.സി.സി. കോംപ്ലെക്സിലുള്ള ടെന്റിൽ രാവിലെ 08:00 ന് തുടങ്ങി 12 ന് അവസാനിച്ചു. സംയുക്ത ആരാധനയ്ക്ക് QMPC പ്രസിഡൻറ് പാസ്റ്റർ സാം റ്റി. ജോർജ് അധ്യക്ഷത വഹിച്ചു.
പാസ്റ്റർ സജി തോമസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമാപന യോഗത്തിൽ പാസ്റ്റർ മാത്യു പി .കുരിയൻ സങ്കീർത്തനം വായിച്ചു.പാസ്റ്റർ ബിജു മാത്യു സങ്കീർത്തന ധ്യാന സന്ദേശം നൽകി. പാസ്റ്റർ റെജി കുര്യൻ്റെ പ്രാർത്ഥനയോടെ പാസ്റ്റർ സന്തോഷ് തോമസ് നേതൃത്വം നൽകിയ തിരുവത്താഴ ശുശ്രൂഷയിൽ, സീനിയർ പാസ്റ്റേഴ്സായ പി.എം ജോർജ് ,കെ.കോശി, എ.വിജയൻ, എൻ.ഒ.ഇടുക്കുള എന്നിവർ പങ്കാളികളായി.

പാസ്റ്റർ സാം തോമസ് കർത്താവിൻ്റെ കഷ്ടാനുഭവങ്ങളെ ഓർമിപ്പിച്ചു പ്രസംഗിച്ചു.
മധ്യസ്ഥ പ്രാർത്ഥനയ്ക്ക് പാസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി പാ: ജോസ് ബേബിയോടൊപ്പം പാസ്റ്റേഴ്സ് റെജി കെ.ബെഥേൽ , പി.വി ഉമ്മൻ, ജോർജ് മാത്യു, കെ .സി ജോൺ ,ബിജു ജോയി, ജിബു എബ്രഹാം, കെൻ അൽഫോൺസ് എന്നിവർ യോഗത്തിന്റെ അനുഗ്രഹത്തിനായും വിവിധ വിഷയങ്ങൾക്കായും പ്രാർത്ഥിച്ചു.
പാസ്റ്റർ റോയി വർഗീസ്, പാസ്റ്റർ ഗ്ലാഡ്സൺ ജെയിംസ് എന്നിവരുടെ നേതൃത്വത്തിലുള്ള QMPC ക്വയർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകി.
സിസ്റ്റർ എയ്ഞ്ചൽ ജോയൽ എഴുതിയ 'Arise and Shine' എന്ന ഗ്രന്ഥത്തി ൻ്റെ പ്രകാശനവും ക്യു.എംപി.സി. ഔദ്യോഗിക വെബ്സൈറ്റിന്റെ( https://idccpc-qmpc.com/ ) ലോഞ്ചിങ്ങും പാസ്റ്റർ ജോയ് പാറക്കൽ നിർവഹിച്ചു.
QMPC സെക്രട്ടറി ബിജോ മാത്യു ഈ മഹായോഗങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ഹൃദ്യമായ കൃതജ്ഞത രേഖപ്പെടുത്തി. പാസ്റ്റർ കെ എം.സാംകുട്ടിയുടെ പ്രാർത്ഥനയോടും പാസ്റ്റർ എൻ ഒ. ഇടുക്കളയുടെ ആശിർവാദത്തോടും ത്രിദിന കൺവൻഷൻ പര്യവസാനിച്ചു.
Advertisement

















































































