ഐപിസി വിമെൻസ് ഫെലോഷിപ്പ് കൊട്ടാരക്കര മേഖലക്ക് പുതിയ നേതൃത്വം
കൊട്ടാരക്കര: ഐപിസി വിമെൻസ് ഫെലോഷിപ്പ് കൊട്ടാരക്കര മേഖലാ ഭാരവാഹികളായി സഹോദരിമാരായ കുഞ്ഞമ്മ ബഞ്ചമിൻ (പ്രസിഡൻ്റ്), മിനി ജോസ് (വൈസ് പ്രസിഡൻ്റ്), സുബി ജോൺസൺ (സെക്രട്ടറി), ഗ്രേസി ബിജു (ജോ.സെക്രട്ടറി), റീനാ വെസ്ളി (ട്രഷറാർ), സൂസൻ ടി സണ്ണി, സാലി തങ്കച്ചൻ, മിനി ബിജുമോൻ, ഷീബാ ജേക്കബ്(സംസ്‌ഥാന സമിതി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
മിനി ജോസ് (വൈസ് പ്രസിഡൻ്റ്), ഗ്രേസി ബിജു (ജോ.സെക്രട്ടറി)
മാർച്ച് 10 ന് പാസ്റ്റർ ബഞ്ചമിൻ വർഗീസിൻ്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ മേഖല പ്രസിഡൻ്റ് ആമുഖ പ്രസംഗം നടത്തി. മേഖല സെക്രട്ടറി വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറാർ ഏലിക്കുട്ടി ഡാനിയേൽ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.
ഐപിസി കൊട്ടാരക്കര മേഖല ജോ.സെക്രട്ടറിമാരായ ഫിന്നി പി മാത്യു (ഇലക്ഷൻ കമ്മീഷൻ), പാസ്റ്റർ ഷിബു ജോർജ് (റിട്ടേണിംഗ് ഓഫീസർ) എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സഹോദരൻമാരായ റോബിൻ ആർ ആർ, ജേക്കബ് ജോൺ, എ അലക്സാണ്ടർ എന്നിവർ ഇലക്ഷൻ ഓഫീസറൻമായരായി പ്രവർത്തിച്ചു. മേഖലയിൽ ഉൾപ്പെട്ട 19 സെൻ്ററുകളിൽ നിന്നായി 72 പ്രതിനിധികൾ പൊതുയോഗത്തിൽ പങ്കെടുത്തു.
Advertisement















































