ഫെബ്രുവരി 29: ലീപ് ഡേ; അധിവർഷത്തിൻ്റെ ചരിത്രം

ഫെബ്രുവരി 29: ലീപ് ഡേ; അധിവർഷത്തിൻ്റെ ചരിത്രം

ചാക്കോ കെ തോമസ്, ബെംഗളൂരു

ബെംഗളൂരു: ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. ഇന്ന് ഫെബ്രുവരി 29 ആണ്. നാല് വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന അധിവർഷം. ബോണസായി ലഭിച്ച ഈ അധിക ദിവസം ഫലപ്രദമായി വിനിയോഗിക്കാനുള്ള തിടുക്കത്തിലാണ് ലോകം. പക്ഷേ മറ്റെല്ലാ മാസങ്ങളിലും 30/31 ദിവസങ്ങളുണ്ട്. ഫെബ്രുവരിയിൽ മാത്രമെന്താണ് ദിവസങ്ങളുടെ എണ്ണം 28 ആയിപ്പോയത് ? എന്തുകൊണ്ട് ചില വർഷങ്ങളിൽ അധിക ദിവസമായി ഫെബ്രുവരി 29 എത്തുന്നു ?

ലീപ് ഡേ എന്ന് വിളിക്കുന്ന ഈ ദിവസത്തെ അതി മനോഹരമായ ഡൂഡിൽ ഉൾപ്പെടുത്തിയാണ് ഗൂഗിൾ ആഘോഷിച്ചിരിക്കുന്നത്. നേരത്തെ 2020 ലായിരുന്നു അവസാനമായി ലീപ് ഡേ വിരുന്നെത്തിയത്.

എന്താണ് ലീപ് ഡേ

ഒരു വർഷം എന്നാൽ 365.2425 ദിവസമാണ്‌( 365 ദിവസം, 5 മണിക്കൂർ, 48 മിനിറ്റ്, 46 സെക്കൻഡ് ). പക്ഷേ ഒരു സാധാരണ വർഷത്തിൽ 365 ദിവസം മാത്രമാണുള്ളത്. അതിനാൽ ബാക്കിയുള്ള 5 മണിക്കൂറുകൾ കൂട്ടിച്ചേർത്ത് നാലാം വർഷം മറ്റൊരു ദിവസം കൂടി കൂട്ടിച്ചേർക്കുകയാണ് നിലവിൽ ചെയ്യുന്നത്. ഇത്തരത്തിൽ കൂട്ടിച്ചേർക്കപ്പെടുന്ന ദിവസമാണ് ലീപ് ഡേ. സാധാരണ വർഷങ്ങളിൽ ഫെബ്രുവരിയിൽ 28 ദിവസം മാത്രമാണെങ്കിൽ നാലാം വർഷം ഫെബ്രുവരിയിൽ 29 ദിവസം ഉണ്ടാകും.

ലീപ് ഇയർ

ഫെബ്രുവരിയിൽ 29 ദിവസം വരുന്ന വർഷത്തെയാണ് ലീപ് ഇയർ എന്ന് വിശേഷിപ്പിക്കുന്നത്. 2020 ലീപ് ഇയർ ആണ്. ഇതിനുമുമ്പ് 2020ലായിരുന്നു ലീപ് ഇയർ വിരുന്നെത്തിയത്. സാധാരണ വർഷങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേ ദിവസമായിരിക്കും. അതായത് ജനുവരി ഒന്നും ഡിസംബർ 31 ഒരേ ദിവസമായിരിക്കും. എന്നാൽ ലീപ് ഇയർ അധവാ അധിവർഷത്തിൽ ജനുവരിയിൽ വർഷം തുടങ്ങിയ ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ആയിരിക്കും ഡിസംബർ 31 വരുന്നത്.

ദിവസത്തെ കണക്കാക്കാനാരംഭിച്ചത് ആരാണ്?

ഒരു ദിവസമെന്നാൽ ഒരു സൂര്യോദയം മുതൽ അടുത്ത ഉദയം വരെയാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇതിന് കൃത്യതയില്ലാത്തതിനാൽ രണ്ട് അർധരാത്രികൾക്കിടയിലുള്ള സമയത്തെ ഒരു ദിവസമായി കണക്കാക്കാനാരംഭിച്ചു. ഒരു ദിവസത്തെ 24 മണിക്കൂർ ആയി വിഭജിച്ചത് മെസപ്പൊട്ടേമിയക്കാരാണ്. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറുണ്ടാക്കിയതും ഇവർ തന്നെയാണ്.

ഗ്രിഗോറിയൻ കലണ്ടർ

1582 ൽ ഗ്രിഗറി പതിമ്മൂന്നാമൻ മാർപാപ്പയാണ്, ഇന്നു ലോക വ്യാപകമായി ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടറിനു തുടക്കമിട്ടത്. അലോഷിയസ് ലിലിയസാണു മാർപാപ്പയുടെ നിർദേശാനുസരണം ഇതു രൂപകൽപന ചെയ്തത്. പിന്നീട് 1954ൽ പരിഷ്കാരങ്ങൾ വരുത്തിയ ഗ്രിഗോറിയൻ കലണ്ടർ ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിക്കുകയും ചെയ്തു.

Advertisement