ഡോ. മന്‍മോഹന്‍ സിങ്‌ അന്തരിച്ചു

ഡോ. മന്‍മോഹന്‍ സിങ്‌ അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍ സിങ്(92) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന്‌ അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി എട്ടു മണിയോടു കൂടി ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. തുടർന്ന്‌ എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വിലയിരുത്താൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എയിംസിലെത്തിയിരുന്നു. ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്‌ ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു