ഡോ.ബ്ലസൻ മേമനയുടെ മാതാവ് കുഞ്ഞമ്മ ഏബ്രഹാം (78) നിര്യാതയായി

ആയൂർ: അനുഗ്രഹീത സുവിശേഷകനും സംഗീതജ്ഞനും ആയ ഡോ.ബ്ലസൻ മേമനയുടെയും, മിഷണറി പാസ്റ്റർ ജോൺസൺ മേമനയുടേയും മാതാവ് കുഞ്ഞമ്മ ഏബ്രഹാം (78 ) ഇന്ന് രാവിലെ ആയൂർ ഉള്ള സ്വഭവനത്തിൽ വെച്ച് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശൂഷകൾ ഫെബ്രുവരി 15, ശനിയാഴ്ച വേങ്ങൂർ ഐ.പി.സി ബെഥേൽ ചർച്ചിൻ്റെ നേതൃത്വത്തിൽ ചെറുവക്കൽ ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയിൽ നടക്കും.
വിവാഹാനന്തരം ഭർത്താവ് പരേതനായ പാസ്റ്റർ MT ഏബ്രഹാമിനോടൊപ്പം കർതൃവേലയിൽ ആയിരുന്ന പ്രിയ മാതാവ് 63 വർഷം കർതൃവേലയിൽ ആയിരുന്നു. സുവിശേഷ വേലയോടൊപ്പം ഐ.പി.സി. അടൂർ സെൻ്റർ, കൊട്ടാരക്കര സോണൽ സോദരി സമാജം പ്രസിഡണ്ട് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. നിലവിൽ വേങ്ങൂർ സെൻ്റർ സോദരി സമാജം പ്രസിഡൻ്റ് ആയിരുന്നു.
മറ്റു മക്കൾ: ജോസ്, ഡോ. ജെയിംസ് (USA), പാസ്റ്റർ സ്റ്റീഫൻ ( Nigeria), മേഴ്സി.
വാർത്ത: സാം മാത്യു, ഡാളസ് .