അലക്സ് മാത്യു (റെജി - 53) അമേരിക്കയിൽ നിര്യാതനായി

അലക്സ് മാത്യു (റെജി - 53) അമേരിക്കയിൽ നിര്യാതനായി

ഡാളസ്: ക്രൈസ്തവ ഗ്രന്ഥകർത്താവും ഐപിസി കർണാടക സ്റ്റേറ്റ് സീനിയർ ശുശ്രൂഷകനും ഗുഡ്ന്യൂസ് ബാംഗ്ലൂർ കോർഡിനേറ്ററുമായിരുന്ന പാസ്റ്റർ ജോൺ മാത്യൂവിൻ്റെയും ഗ്രേയ്സ് മാത്യുവിൻ്റെയും മകൻ ഡാളസ് മെട്രോ ചർച്ച് സഭാംഗം അലക്സ് മാത്യു ( റെജി -53) ഫെബ്രുവരി 11 ചൊവ്വാഴ്ച ഡാളസിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പെട്ടെന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യം നിമിത്തം തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ ഇരിക്കവെയാണ് അന്ത്യം. സഭയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം നിലവിൽ ട്രഷറർ പദവി അലങ്കരിച്ചിരുന്നു.

സംസ്കാരം പിന്നീട്.

ഭാര്യ: ആനി മാത്യു. മക്കൾ: ഗേബ് ,  ഹോപ്