ഏഞ്ചൽ ജെറോമിന്റെ സംസ്കാരം ഓഗ. 29-ന്


ഏഞ്ചൽ ജെറോമിന്റെ സംസ്കാരം ഓഗ. 29-ന്
ad
ad
ad

യുകെ: ബാസിൽഡണ്ണിൽ അന്തരിച്ച ഏഞ്ചൽ ജെറോമിന്റെ (28) പൊതുദർശനം കടമ്മനിട്ട ചാന്തുകാവ് ഐപിസി കർമേൽ ഹാളിൽ ഓഗസ്റ്റ് 28 വെള്ളി ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ നടക്കും. സംസ്‌കാരം പിറ്റേ ദിവസം ഓഗസ്റ്റ് 29 ന് ശനി രാവിലെ 9 മുതൽ മണക്കാല വെള്ളക്കുളങ്ങര മൗണ്ട് ഒലിവ് മാർത്തോമ പാരിഷ് ഹാളിൽ നടക്കന്ന ശുശ്രൂഷകൾക്ക് ശേഷം ഐപിസി ആനന്ദപ്പള്ളി അഗാപ്പേ ചർച്ചിന്റെ ചുമതലയിൽ  ഉച്ചകഴിഞ്ഞ് 1 ന് സഭാ സെമിത്തേരിയിൽ.

ad
ad
ad

പാറേൽ മാത്യു ജോർജ് (മോനി) മിനിമോൾ ദമ്പതികളുടെ മകളാണ് ഏഞ്ചൽ.

ആനന്ദപ്പള്ളി സ്വദേശി ജെറോം ആണ് ഭർത്താവ്. ഇവർക്ക് ഒമ്പതുമാസം പ്രായമുള്ള ഒരു മകനുണ്ട്. കണ്ടനെല്ലൂർ ജെറി, മോനിയമ്മ എന്നിവരാണ് ജെറോമിന്റെ മാതാപിതാക്കൾ.

വാർത്ത :ഷെജി ഫിലിപ്പ്