ഏ.ജി. ചെങ്ങന്നൂർ സെക്ഷൻ കൺവെൻഷൻ  ജനു. 8 മുതൽ

ഏ.ജി. ചെങ്ങന്നൂർ സെക്ഷൻ കൺവെൻഷൻ  ജനു. 8 മുതൽ

ചെങ്ങന്നൂർ: അസംബ്ലീസ് ഓഫ് ഗോഡ് ചെങ്ങന്നൂർ സെക്ഷൻ കൺവെൻഷൻ  ജനുവരി 8 മുതൽ 11 വരെ ചെങ്ങന്നൂർ പഴവന ഗ്രൗണ്ടിൽ നടക്കും. സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ ഷൈജു തങ്കച്ചൻ ഉദ്ഘാടനം ചെയ്യും.

പാസ്റ്റർമാരായ ടി.ജെ.സാമുവൽ, തോമസ് മാമ്മൻ, സുരേഷ് ബാബു, ജോ തോമസ് ഏബ്രഹാം, ബിജു തോമസ് (ഡാളസ്), കെ.സി. ജോൺ (വെണ്മണി), ഫെയ്ത്ത് ബ്ലെസ്സൻ എന്നിവർ പ്രസംഗിക്കും. 9, 10 തിയതികളിൽ (വെള്ളി, ശനി) രാവിലെ 10 ന് പവർ കോൺഫറൻസ് നടക്കും. 10 ന് സൺഡേ സ്കൂൾ, സി.എ വാർഷിക സമ്മേളനം നടക്കും. ഞായറാഴ്ച രാവിലെ 9 മണി മുതൽ  പൊതുആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. സെക്ഷൻ ക്വയർ സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും.