വിശ്വാസികൾ ജനാധിപത്യ പ്രക്രിയയിൽ സജീവ പങ്കാളികളാണം: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ
തിരുവല്ല: സമൂഹത്തിലും രാജ്യത്തിലും ഫലകരമായ നല്ല മാറ്റങ്ങൾക്കും ശക്തമായ സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിനും പെന്തെക്കോസ്തു വിശ്വാസകൾ ജനാധിപത്യ പ്രക്രിയയിൽ സജീവ പങ്കാളികളാകണമെന്ന് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ആവശ്യപ്പെട്ടു.
വിശ്വാസികൾ ക്ഷേമരാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകണം. സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ധാർമ്മിക മാർഗനിർദ്ദേശങ്ങൾ നൽകാനും നീതിയും സമത്വവും പ്രോത്സാഹിപ്പിക്കാനും ഇതുമൂലം ഇടയാകുമെന്നും
എല്ലാ പൗരന്മാരുടെയും ക്ഷേമത്തിന് മുൻഗണന നൽകുന്ന ഒരു സമൂഹത്തിന്റെ വികസനത്തിന് ആത്മീയരും നിസ്വർത്ഥരുമായ വ്യക്തികളുടെ സംഭാവന ചെറുതല്ലെന്നും വിശ്വാസികൾക്ക് അവരുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന സാമൂഹിക ലക്ഷ്യങ്ങളെയും സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിന് അവരുടെ സമയവും വിഭവങ്ങളും സ്വമേധയാ നൽകാൻ കഴിയുന്ന നിലയിലേക്ക് വിശ്വാസസമൂഹം മാറ്റണമെന്നും അസ്സോസിയേഷൻ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
ദൈവം നമുക്ക് നല്കിയ കഴിവനുസരിച്ച്
വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളെ തരണം ചെയ്യാനും സമൂഹത്തിൽ നല്ല പ്രവർത്തികളിൽ ഏർപ്പെടാനും വിശ്വാസികൾക്ക് കഴിയണം.
വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ, എല്ലാവർക്കും പ്രയോജനപ്പെടുന്നതും കൂടുതൽ നീതിയുക്തവും കാരുണ്യപൂർണ്ണവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ കഴിയുമെന്ന് യോഗം വിലയിരുത്തി.
ആക്ടിങ് ചെയർമാൻ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ അധ്യക്ഷത വഹിച്ചു. ജോജി ഐപ്പ് മാത്യൂസ് പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, അച്ചൻകുഞ്ഞ് ഇലന്തൂർ, പാസ്റ്റർ സി.പി.മോനായി, ഫിന്നി പി. മാത്യു, ഷാജി മാറാനാഥ, പി.സി.ഗ്ലെന്നി എന്നിവർ പ്രസംഗിച്ചു.
പാസ്റ്റർ കെ.സി. ജോൺ (രക്ഷാധികാരി), സി.വി. മാത്യു ( ചെയർമാൻ), സാംകുട്ടി ചാക്കോ നിലമ്പൂർ (ആക്ടിംഗ് ചെയർമാൻ), സജി മത്തായി കാതേട്ട് (ജന. സെക്രട്ടറി), പാസ്റ്റർ രാജു ആനിക്കാട്, ഷിബു മുള്ളങ്കാട്ടിൽ, ഫിന്നി രാജു (സെക്രട്ടറിമാർ) ഫിന്നി പി മാത്യു (ട്രഷറാർ), ടോണി ഡി ചെവ്വൂക്കാരൻ (ജന. കോർഡിനേറ്റർ), പാസ്റ്റർമാരായ അച്ചൻ കുഞ്ഞ് ഇലന്തൂർ, സി.പി.മോനായി, റോയി വാകത്താനം, സഹോദരന്മാരായ കുര്യൻ ഫിലിപ്പ്, ഷാജി മാറാനാഥാ ,കെ .ബി.ഐസക്, ഷാജി കാരയ്ക്കൽ, വിജോയ് സ്കറിയ, വെസ്ലി മാത്യു, ഉമ്മൻ എബനേസർ, നിബു വെള്ളവന്താനം, എം.വി.ഫിലിപ്പ്, രാജൻ ആര്യപ്പള്ളി, ജോർജ് ഏബ്രഹാം, സിസ്റ്റർ സ്റ്റാർലാ ലൂക്ക് തുടങ്ങിവരാണ് ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷനു ആഗോള തലത്തിൽ നേതൃത്വം നല്കുന്നത്.
Advt.














