പാസ്റ്റർ കെ.ജി. ശീലാസ് (80) കർത്തൃസന്നിധിയിൽ
ആലപ്പുഴ: കായംകുളം ഐപിസി എബനേസർ ആദ്യകാല വിശ്വാസിയും കമ്പിളികണ്ടം സെന്റർ ശുശ്രൂഷകനുമായ കൊട്ടാരത്തിൽ കോട്ടയിൽ പാസ്റ്റർ കെ.ജി. ശീലാസ് (80) കർത്തൃ സന്നിധിയിൽ. അഞ്ച് പതിറ്റാണ്ടിലേറെ സുവിശേഷ പ്രവർത്തനത്തിൽ വ്യാപൃതനായിരുന്നു. സംസ്കാരം പിന്നീട്.
ദീർഘ വർഷങ്ങൾ ഗുഡ്ന്യൂസ് ഇടുക്കി ജില്ല കോർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. പാസ്റ്റർ കെ.ജി. ശീലാസിൻ്റെ വിയോഗത്തിൽ ഗുഡ്ന്യൂസ് എഡിറ്റോറിയൽ ബോർഡ് ദു:ഖവും ക്രിസ്തീയ പ്രത്യാശയും അറിയിക്കുന്നു..
Advertisement






























































































