റൂഫസ് കുര്യൻ (7) യാത്രയായി

റൂഫസ് കുര്യൻ (7) യാത്രയായി

യു.കെ: കവൻട്രി ഏ.ജി വർഷിപ്പ് സെൻറർ സഭാംഗങ്ങളായ കുര്യൻ വർഗീസിൻ്റേയും ഷിജി തോമസിൻ്റേയും മകൻ റൂഫസ് കുര്യൻ (7) പനി ബാധിച്ച് യു.കെ. യിൽ നിര്യാതനായി. ജൂൺ 24ന് സ്കൂ‌ളിൽ നിന്ന് തിരികെ എത്തിയ കുട്ടിക്ക് പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്ന് പനിക്കുള്ള മരുന്ന് കഴിച്ചു. പിന്നീട് ശരീരത്തിൽ ചെറിയ തടിപ്പും അസ്വസ്‌ഥതയും തോന്നിയതോടെ പുലർച്ചെ രണ്ടരയോടെ കുട്ടിയെ മാതാപിതാക്കൾ ആശുപ്രതിയിലേക്ക് കൊണ്ടുപോയി. പക്ഷേ ആശുപ്രതിയെലത്തി 10 മിനിറ്റിനകം കുട്ടിയുടെ മരണം സംഭവിച്ചു.

റൂഫസിന്റെ മാതാപിതാക്കളായ പായിപ്പാട് കാരിച്ചാൽ മറ്റക്കാട്ട് കുര്യൻ വർഗീസും കൊല്ലക്കടവ് ആറ്റടിയിൽ ഷിജി തോമസും ആലപ്പുഴ സ്വദേശികളാണ്. ഏക സഹോദരൻ സെക്കൻഡറി സ്ക്കൂൾ വിദ്യാർഥിയാണ്. ഗൾഫിൽ നിന്നും ഒന്നര വർഷം മുൻപാണ് കുര്യനും കുടുംബവും യുകെയിലെത്തിയത്. സംസ്കാരം പിന്നീട്.

Advertisement