റ്റി.പി.എം പുനലൂർ അസിസ്റ്റന്റ് സെന്റർ പാസ്റ്റർ ടി. മാത്യു (ബാബു 67) കർത്തൃസന്നിധിയിൽ
പുനലൂർ: ദി പെന്തെക്കൊസ്ത് മിഷൻ പുനലൂർ അസിസ്റ്റന്റ് സെന്റർ പാസ്റ്റർ ടി. മാത്യു(പെന്തെക്കൊസ്ത് മാസിക മാത്യു 68) കർത്തൃസന്നിധിയിൽ.
സംസ്ക്കാരം മെയ് 9 വെള്ളി രാവിലെ 10ന് പുനലൂർ സെന്റർ ഫെയ്ത്ത്ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.
കഴിഞ്ഞ നാലര പതിറ്റാണ്ടിലധികം (47 വർഷം) അഡയാർ, തിരുവനന്തപുരം, എറണാകുളം, കൊട്ടാരക്കര, തൃശൂർ , കോട്ടയം, മൂന്നാർ ,പുനലൂർ എന്നീ സെൻ്ററുകളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു. വെച്ചൂച്ചിറ കക്കടുക്ക പുന്നമൂട്ടിൽ പരേതരായ പി.ജെ.തോമസിൻ്റെയും ഏലിയാമ്മ തോമസിൻ്റെയും മകനാണ്.
റ്റി.പി.എം തിരുവനന്തപുരം സെൻ്ററിൽ ശുശ്രൂഷയിലിരിക്കെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട സിസ്റ്റർ ലാലമ്മ തോമസ് സഹോദരിയാണ്.
റ്റി.പി.എം കൊട്ടാരക്കര സെന്റർ അസിസ്റ്റന്റ് മദർ വെച്ചൂച്ചിറ ലീലാമ്മ മാത്യു മാതൃസഹോദര പുത്രിയാണ്.

