കാനം തോപ്പിൽ ടി.ടി. വർഗീസ് ( രാജൻ - 76) ബെംഗളൂരുവിൽ നിര്യാതനായി

സംസ്കാരശുശ്രൂഷ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം
ബെംഗളൂരു: ഷാരോൺ എ.ജി ചർച്ച് എം.ഇ.എസ് റോഡ് ജാലഹള്ളി സഭാംഗം കാനം തോപ്പിൽ ടി.ടി. വർഗീസ് ( രാജൻ - 76) ബെംഗളൂരു എം.എസ്. പാളയ കളത്തൂർ ഗാർഡൻ എൻക്ലേവ് നമ്പർ 79 ൽ നിര്യാതനായി.
ഛത്തീസ്ഗഡ് എൻ.എം.ഡി.സി റിട്ട. ജൂനിയർ ഓഫീസറായിരുന്നു.
സംസ്കാരം ജൂൺ 16 തിങ്കൾ രാവിലെ 8 ന് ഭവനത്തിൽ പൊതുദർശനവും തുടർന്ന് 10 ന് എം.ഇ.എസ് റോഡ് ഷാരോൺ എ.ജി സഭാഹാളിലെ ശുശ്രൂഷകൾക്കും ശേഷം എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ.
ഭാര്യ. മുണ്ടക്കയം കോഴിക്കോത്തി വീട്ടിൽ പരേതയായ മോളി വർഗീസ്.
മക്കൾ .ലീന ജിജി ( ഛത്തീസ്ഗഡ് ), പാസ്റ്റർ തോമസ് ടി.വർഗീസ് ( അക്കാഡമിക് ഡീൻ , ഐപിസി സെമിനാരി കോട്ടയം), ജിസി ബിനു (ബെംഗളൂരു), ചെറിയാൻ ടി.വർഗീസ് (ബെംഗളൂരു).
മരുമക്കൾ .പാസ്റ്റർ ജിജി പി.പോൾ (ഐ.പി.സി ഛത്തീസ്ഗഡ് സ്റ്റേറ്റ് പ്രസിഡൻ്റ്), ഷെറിൾതോമസ് (കോട്ടയം ), ബിനു തോമസ് ( ബെംഗളൂരു), ഷെബ ഗീവർഗീസ് (ബംഗളൂരു).
Advertisement