കടമ്പനാട് നിലക്കമുകളിൽ വേമ്പനാട്ടഴികത്ത് പുത്തൻവീട്ടിൽ അന്നമ്മ ഡാനിയേൽ (93) നിര്യാതയായി
അടൂർ: കടമ്പനാട് വേമ്പനാട്ടഴികേത്തു പുത്തൻ വീട്ടിൽ പരേതനായ ജി . ഡാനിയേലിൻ്റെ ഭാര്യ അന്നമ്മ ഡാനിയേൽ (93 - നിലയ്ക്കൽ ആലിൻ്റെ വടക്കേതിൽ)നിര്യാതയായി. ചണ്ണപ്പേട്ട മാളിയേക്കമണ്ണിൽ കുടുംബാംഗമാണ്. പരേതനായ എം.കെ ഫിലിപ്പിൻ്റെ (ആദ്യകാല പെന്തെകോസ്തു സുവിശേഷകൻ, ചേത്തയ്ക്കൽ കുട്ടിയച്ചൻ) മകളാണ്. സംസ്കാര ശുശ്രൂഷ ഒക്ടോബർ 11 ന് രാവിലെ 8.30 ന് സ്വവസതിയിലും 9.30 മുതൽ തുവയൂർ ദൈവസഭാ ഹോളിലും നടക്കും. 12.30 ന് സമാപന ശുശ്രൂഷ സഭാ സെമിത്തേരിയിൽ. ചർച്ച് ഓഫ് ഗോഡ് തുവയൂർ സഭാംഗമാണ്. യുഎസ്എ , യുഎഇ , യിസ്രായേൽ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
മക്കൾ: ഗ്രേസ്സി, ലൈല, മേഴ്സി, എൽസി. മരുമക്കൾ: ജേക്കബ് ഉമ്മൻ (നല്ല വീട്ടിൽ, പാണ്ടനാട്), ബിജോയ് ജോർജ് (ചെമ്പകശ്ശേരിൽ തിരുവനന്തപുരം), സ്വർഗ്ഗീയധ്വനി ചെയർമാൻ ജെയിംസ് ടി സാമുവൽ (തോപ്പിൽ, കുളനട), ഗ്രന്ഥകർത്താവ് സാം റ്റി. സാമുവൽ (ആര്യപ്പൊയ്കിൽ,തട്ട) എല്ലാവരും യുഎസ്എയിൽ.
കൊച്ചുമക്കൾ: ഫിൻലി, ബിനോയി, ബീന, ആനി, മെർലിൻ, റോസ്‌ലിൻ , രഞ്ജിത്ത് ഷെറിൽ , ക്രിസ്റ്റഫർ.
Advt.








Advt.











