കുമ്പനാട് ചിറ്റേഴത്ത് മേരിക്കുട്ടി തോമസ് (86) ബെംഗളൂരുവിൽ നിര്യാതയായി
ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ രമേശ് നഗർ സഭയുടെ ആരംഭകാല വിശ്വാസി പരേതനായ കുമ്പനാട് ചിറ്റേഴത്ത് എസ്.സി.തോമസിൻ്റെ ഭാര്യ മേരിക്കുട്ടി തോമസ് (86) ബെംഗളൂരുവിൽ നിര്യാതയായി.
റാന്നി നെല്ലിക്കമൺ ചിറക്കാട്ട് കുടുംബാംഗമാണ്.
സംസ്കാരം ഡിസം .18 വ്യാഴം രാവിലെ 9 ന് ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.
മക്കൾ. ആനി ഫിലിപ്പ് (യു.എസ്.എ) , റോബി തോമസ് , രാജൻ തോമസ് (ഇരുവരും ബെം ഗളൂരു), മോഹൻ തോമസ് (ഹൊസൂർ), ജോസ് തോമസ് (യു.എസ്.എ).
മരുമക്കൾ.ജോർജ് ഫിലിപ്പ് (യു.എസ്.എ), മേഴ്സി റോബി , ബീനാ രാജൻ (ഇരുവരും ബെം ഗളൂരു), ലൈസാ മോഹൻ (ഹൊസൂർ), അനിതാ ജോസ് (യു.എസ്.എ).


