സോഹാർ പെന്തക്കോസ്ത് അസംബ്ലി മിഷൻ സെമിനാറിന് അനുഗ്രഹീത സമാപ്തി

സോഹാർ പെന്തക്കോസ്ത് അസംബ്ലി മിഷൻ സെമിനാറിന് അനുഗ്രഹീത സമാപ്തി
ഷിബു മുളളംകാട്ടിൽ മുഖ്യ പ്രഭാഷണം നടത്തുന്നു. പാസ്റ്റർ ജസ്റ്റസ് ചന്ദ്രബോസ് സമീപം

ഒമാൻ : നിത്യതയിലേക്കുള്ള നിക്ഷേപം വർധിപ്പിച്ച മിഷണറിമാരാണ് യഥാർത്ഥ ക്രിസ്തു ശിഷ്യരെന്നു  ഷിബു മുളളംകാട്ടിൽ പ്രസ്താവിച്ചു. സോഹാർ ക്രിസ്ത്യൻ യൂത്ത് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 14 നു നടത്തിയ മിഷൻ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു ജീവിതം മുഴുവൻ ക്രിസ്തുസ്നേഹത്തിൻ്റെ പ്രഭ പരത്തിയ മിഷണറിമാർക്കു സ്വാർത്ഥ താല്പര്യങ്ങൾ ഇല്ലായിരുന്നു. ഈ ലോകത്തിലെ സുഖസൗകര്യങ്ങളും സ്ഥാനമാനങ്ങളും അവർക്ക് മണ്ണാംകട്ട പോലെയായിരുന്നു. കത്തിച്ച് ചാമ്പലാക്കിയാലും ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്നതാണ് യഥാർത്ഥ ക്രിസ്തുവിശ്വാസമെന്നു നിരവധി മിഷണറിമാരുടെ അനുഭവങ്ങളിലൂടെ ഷിബു മുളളംകാട്ടിൽ ഓർമിപ്പിച്ചു.

ഗാന ശുശ്രുഷക്ക് പാസ്റ്റർ ജസ്റ്റസ്, സിസ്റ്റർ മെർലിൻ എന്നിവർ നേതൃത്വം നൽകുന്നു.

സോഹാർ പെന്തക്കോസ്ത് അസംബ്ലി ശുശ്രൂഷകൻ പാസ്റ്റർ ജസ്റ്റസ് ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. ബ്രദർ എബി ഏബ്രഹാം സ്വാഗതവും സിസ്റ്റർ ബിനു ബിനു നന്ദിയും പറഞ്ഞു. പാസ്റ്റർ ജസ്റ്റസ്,
സിസ്റ്റർ മെർലിൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർ വി വി ചന്ദ്രബോസ് പ്രാർഥന നയിച്ചു.

"

Advertisement

" https://onlinegoodnews.com/admin/edit-post/10213#:~:text=%3Cp%3E%3Cspan%20style%3D%22font%2Dsize%3A%2014pt%3B%22%3E%3Ca%20href,image_750x_645b296015a81.jpg%22%20alt%3D%22%22%20/%3E%3C/p%3E%0A%3Cp%3E%3C/p%3E%0A%3Cp%3E%3C/p%3E