പാസ്റ്റർ മാത്യു ഡി.ജോർജ് ചുമതലയേറ്റു 

പാസ്റ്റർ മാത്യു ഡി.ജോർജ് ചുമതലയേറ്റു 

ഫിലഡൽഫിയ: പെന്തെക്കോസ്ത് ചർച്ച് ഓഫ് ഫിലഡൽഫിയ (പിസിപി) സഭയുടെ  പുതിയ ശുശ്രൂഷകനായി പാസ്റ്റർ മാത്യു ഡി. ജോർജ് ചുമതലയേറ്റു.

സഭാ ശുശ്രൂഷകനായി സേവനം ചെയ്തുകൊണ്ടിരുന്ന പാസ്റ്റർ ജെയിം ജോണിന് പകരമായാണ് പാസ്റ്റർ മാത്യു ഡി. ജോർജിനെ സഭയുടെ സീനിയർ പാസ്റ്ററും സഭാ ഭരണസമിതിയുടെ പ്രസിഡൻ്റുമായി നിയമിച്ചത്. 

ഫീനിക്സ് വില്ലിലെ വാലി ഫോർജ് സർവകലാശാലയിൽ നിന്നും ബാച്‌ലർ ഓഫ് റിലീജിയസ് എഡ്യൂക്കേഷൻ(BRE) ബിരുദവും പാമർ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് മാസ്റ്റർ ഓഫ് ഡിവിനിറ്റി ബിരുദവും നേടിയിട്ടുണ്ട്.  ചെസ്റ്റ്നട്ട് ഹിൽ കോളേജിൽ നിന്ന്, നിലവിൽ PA യിലെ ഹാറ്റ്ബോറോ-ഹോർഷാം സ്കൂൾ ഡിസ്ട്രിക്റ്റിൻ്റെ ELD അധ്യാപകനും കോർഡിനേറ്ററായും സേവനമനുഷ്ഠിക്കുന്നു. 

24 വ്യത്യസ്ത രാജ്യക്കാർ ഉൾപ്പെടുന്ന  സഭയായ ലെവിറ്റൗൺ ചർച്ച് ഓഫ് ഗോഡിൻ്റെ പാസ്റ്ററായും ഫിലാഡൽഫിയയിലെ ചർച്ച് ഓഫ് ഗോഡ് സഭകളുടെ ഡിസ്ട്രിക്റ്റ് ഓവർസിയറായും പ്രവർത്തിച്ചു. പെൻസിൽവാനിയ ചർച്ച് ഓഫ് ഗോഡിൻ്റെ 'ഇവാഞ്ചലിസം ആൻഡ് ചർച്ച് പ്ലാൻ്റിംഗ് ബോർഡി'ലും, ജോൺസ്‌ടൗണിലെ പെനിയൽ ട്രീറ്റ്‌മെൻ്റ് സെൻ്ററിൻ്റെ ഡയറക്ടർ ബോർഡിലും, പാമർ തിയോളജിക്കൽ സെമിനാരിയിലെ അലുംനി കെയർ ആൻഡ് സെമിനാരി എൻഗേജ്‌മെൻ്റ് ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു.

ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ മാരിയേജ് ആൻഡ് ഫാമിലി തെറാപ്പിയിൽ പിഎച്ച്ഡി വിദ്യാർഥിയാണ്.

സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക്  ചർച്ച് ഓഫ് ഗോഡ് പെൻസിൽവാനിയ സ്റ്റേറ്റ് ഓവർസിയർ ബിഷപ്പ് ഷിയാഹ്യൂസ്  നേതൃത്വം നൽകി.പിസിപി. യുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ചെറിയാൻ പി.ചെറിയാൻ പങ്കെടുത്തു. ചർച്ച് സെക്രട്ടറി ബോസി ചാണ്ടപ്പിള്ള ചടങ്ങിൽ ആശംസകൾ നേർന്നു.

ഭാര്യ: ജെസ്ലി, മക്കൾ: നഥാൻ, ഈഡൻ, എലിസബത്ത്, ബെഥാനി.  

വാർത്ത: ബോസി ചാണ്ടപ്പിള്ള (ചർച്ച് സെക്രട്ടറി)