പെന്തെക്കോസ്റ്റൽ ഫെലോഷിപ്പ് അഹമ്മദാബാദ് (PFA) വാർഷിക കൺവെൻഷൻ സെപ്റ്റം. 21 മുതൽ

പെന്തെക്കോസ്റ്റൽ ഫെലോഷിപ്പ് അഹമ്മദാബാദ് (PFA) വാർഷിക കൺവെൻഷൻ സെപ്റ്റം. 21 മുതൽ

അഹമ്മദാബാദ്: പെന്തെക്കോസ്തൽ ഫെലോഷിപ്പ് അഹമ്മദാബാദിന്റെ (PFA) നേതൃത്വത്തിൽ സെപ്റ്റംബർ  21 ഞായറാഴ്ച മുതൽ 28 ഞായർ വരെ ഉണർവ് യോഗവും,  ഞായറാഴ്ച്ച സംയുക്ത ആരാധനയും നടക്കും.

പാസ്റ്റർമാരായ അനീഷ്‌ കാവാലം, ബ്ലെസ്സൺ  വർഗീസ്‌, ഷിബു മാത്യു, സുരേഷ് ബാബു പോൾ മാത്യു, എന്നിവർ പ്രസംഗിക്കും. PFA കോയർ ആരാധനങ്ങൾക്ക് നേതൃത്വം നൽകും.  പകൽ യോഗങ്ങൾ വിവിധ സഭാ ഹാളുകളിലും , രാത്രി യോഗങ്ങൾ സാഹിത്യ പരിഷത്ത് കമ്മ്യൂണിറ്റി ഹാളിലും നടക്കും. സംയുക്ത ആരാധന ഡോക്ടർ ശ്യാമ പ്രസാദ് മുഖർജി ഓഡിറ്റോറിയം രമോളിൽ നടക്കും

വാർത്ത: സാം തോമസ് ഗാന്ധിനഗർ