യുപിഎഫ് ഓതറ കൺവൻഷൻ ഡിസം. 25 മുതൽ


യുപിഎഫ് ഓതറ കൺവൻഷൻ ഡിസം. 25 മുതൽ

വാർത്ത:  പാസ്റ്റർ ഷിബുജോൺ (ഗുഡ്ന്യൂസ് ലേഖകൻ)

തിരുവല്ല: ഓതറ യുണൈറ്റഡ് പെന്തെകോസ്ത് ഫെലോഷിപ്പ് 24 - മത് കൺവൻഷനും സംഗീത വിരുന്നും ഡിസംബർ 25 വെള്ളി മുതൽ 28 ഞായർ വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ഓതറ ആൽത്തറയ്ക്ക് സമീപം നടക്കും. പാസ്റ്റർ പി.സി ചെറിയാൻ റാന്നി, പാസ്റ്റർ വർഗീസ് ജോഷ്വാ ചാത്തന്നൂർ, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, പാസ്റ്റർ ബി. മോനച്ചൻ കായംകുളം എന്നിവർ പ്രസംഗിക്കും. ഷാറൂൺ വർഗീസ് നയിക്കുന്ന യുപിഫ് ക്വൊയർ ഗാന ശ്രുശ്രൂഷ നിർവഹിക്കും 

പ്രസിഡൻ്റ് പാസ്റ്റർ പി.എ ഏബ്രഹാം, സെക്രട്ടറി പാസ്റ്റർ കെ.എ ജോസഫ്, ട്രഷറാർ ബ്രദർ ഷാജി എന്നിവർ നേതൃത്വം നൽകും