വെളളകെട്ടിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു; പ്രത്യാശയോടെ വിട
വടക്കഞ്ചേരി: കിഴക്കഞ്ചേരി പനംകുറ്റി ഐപിസി ഫിലദൽഫിയ സഭാംഗം എം. എസ് സാജുവിൻ്റെ മകൻ ജോമോൻ്റെ മകൻ എബൽ (5) വീടിനടുത്തുള്ള വെളളകെട്ടിൽ വിണ് നിത്യതയിൽ ചേർക്കപ്പെട്ടു.
ജൂലൈ 30 ന് ബുധൻ വൈകിട്ട് 4 ന് ഭവനത്തിൽ ശുശ്രൂഷ നടക്കും. ജൂലൈ 31 ന് വ്യാഴാഴ്ച രാവിലെ 10 ന് വാൽകുളമ്പ് മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ പൊതുദർശനവും തുടർന്ന് വടക്കഞ്ചേരി സെൻ്ററിൻ്റെ വാൽക്കുളമ്പ് സെമിത്തേരിയിൽ സംസ്കാരവും നടക്കും. മാതാവ്: നിതു. സഹോദരി: അക്സ


