ശാരോൻ ഫെലോഷിപ്പ് അന്തർദേശീയ കൺവൻഷൻ ഡിസം.1 മുതൽ
വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ
തിരുവല്ല : ശാരോൻ ഫെലോഷിപ്പ് സഭകളുടെ അന്തർദേശീയ കൺവൻഷൻ ഡിസംബർ 1 തിങ്കൾ മുതൽ 7 ഞായർ വരെ തിരുവല്ല ശാരോൻ കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും. ആത്മനിറവും വചന പരിജ്ഞാനവും ഉള്ള ദൈവദാസന്മാർ വചന പ്രഭാഷണം നടത്തും കൺവൻഷനോടനുബന്ധിച്ച് പാസ്റ്റേഴ്സ് കോൺഫ്രൻസ് , ബൈബിൾ സ്റ്റഡി , പൊതുയോഗം, മിഷൻ സമ്മേളനം , ധ്യാനയോഗം, സനാനശുശ്രൂഷ, പൊതുസഭായോഗം, കർത്തൃമേശാ ശുശ്രൂഷയും നടത്തപ്പെടും ശാരോൻ ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നല്കും . കൺവൻഷൻ്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ശാരോൻ കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ സഭാ മണ്ഡലം കൂടി വിവിധ സബ് കമ്മറ്റികളെ തെരഞ്ഞെടുത്തു.
പാസ്റ്റർ സജു പുന്നുസ്,Pr.എം റ്റി മാത്യു (പ്രയർ) Pr.ജോർജ്ജ് മുണ്ടകൻ, Pr റെജി പി ശാമൂവേൽ (പബ്ലിസിറ്റി) Pr ജേക്കബ് ജോർജ്ജ് ; Br.ജേക്കബ് വർഗീസ് (ഫിനാൻസ്) Pr.ജോൺ മാത്യു Br. ഏബ്രഹാം വർഗീസ് (അറേജ്‌മെൻ്റ്) Pr സാംസൺ തോമസ്,Br.രാജൻ ഈശോ,Br. പി കെ ജോൺ (ഫുഡ്) Pr. സാബു ഫിലിപ്പ്,Pr. ഫിന്നി ജേക്കബ് ഓടനാവട്ടം ( മ്യൂസിക്) Pr. എം ജി മോനച്ചൻ,Br ഏബ്രഹാം ഉമ്മൻ (വോളൻ്റിയേഴ്സ്) Pr പി എ അനിയൻ Br . ഷിജു ജോർജ്ജ് (അക്കോമഡേഷൻ) Pr കെ എം കുര്യാക്കോസ് Pr സി എ സന്തോഷ് (വിജിലൻസ് & മെഡിക്കൽ)Pr എബ്രഹാം കുര്യാക്കോസ് Pr റ്റി എം ഫിലിപ്പ് Pr റോയി വി ശമുവേൽ (കർത്തൃമേശ) എന്നിവർ അടങ്ങിയ വിപുലമായ കമ്മറ്റി പ്രവർത്തിക്കുന്നു
Advertisement





































































