ഉപവാസം: പുതിയ വീഞ്ഞും; പഴയ തുരുത്തിയും

ഉപവാസം: പുതിയ വീഞ്ഞും; പഴയ തുരുത്തിയും

പാസ്റ്റർ രാജൻ ജോൺ പെനിയേൽ

ലിയ വിരുന്നിനിടെ ഉപവാസത്തെക്കുറിച്ച് ഒരു ചോദ്യം. ചോദ്യം യോഹന്നാൻ്റെ ശിഷ്യന്മാരുടേതാണു (Mat. 9:14 - 17; Mark 2:18 - 22; Luke 5:33 - 39).

ഞങ്ങളും പരീശന്മാരും വളരെ, കൂടക്കൂടെ ഉപവസിച്ചു പ്രാർത്ഥന കഴിച്ചുവരുന്നു; നിൻ്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു?

യേശുവിൻ്റെ ഉത്തരം: മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്കു ദു:ഖിപ്പാൻ കഴികയില്ല; മണവാളൻ പിരിഞ്ഞു പോകേണ്ടുന്ന നാൾ വരും; അന്നു അവർ ഉപവസിക്കും.

യേശു തൻ്റെ ഉത്തരത്തിൽ സ്വയം മണവാളനായും ശിഷ്യന്മാരെ തോഴ്മക്കാരായും ഉപവാസത്തെ ദുഃഖമെന്നും പറഞ്ഞിരിക്കുന്നു.

ഉപവാസത്തെ യേശു തള്ളിപ്പറഞ്ഞില്ല, അന്നു അവർ ഉപവസിക്കും എന്നാണു പറഞ്ഞതു.

ഉപവാസം നല്ലതാണു. അന്ത്യൊക്യയിലെ സഭയിൽ ഉപവസിക്കുന്നവർ ഉണ്ടായിരുന്നു (Acts 13: 2).

ചോദ്യം ഉപവാസത്തെക്കാൾ, നിൻ്റെ ശിഷ്യന്മാർ ഉപവസിക്കാത്തതെന്തു എന്നായിരുന്നുവല്ലോ?

ശിഷ്യന്മാരെ, കോടിത്തുണിയോടും പുതുവീഞ്ഞിനോടും യേശു ഉപമിച്ചിരിക്കുന്നു.

പുതിയ വീഞ്ഞു പുതിയ തുരുത്തിയിലേ പകർന്നു വെക്കയുള്ളു; അങ്ങനെ രണ്ടും ഭദ്രമായിരിക്കും.

ഉപവാസം നല്ലതു തന്നെ. അതു ആഘോഷമല്ല, ആത്മതപനത്തിനത്രെ (Psa.69: 10). അനുതാപം ഇല്ലാതെ, നിരപ്പില്ലാതെ നാല്പതും, എൺപതും, നൂറും ഇരുന്നിട്ടു കാര്യമില്ല.

ഉപവാസം ദൈവം പ്രസാദിക്കുന്നതായിരിക്കട്ടെ.