വിജയികളെ ആദരിക്കലും, മോട്ടിവേഷൻ ക്ലാസും

കൽപ്പറ്റ: ശാരോൻ ഫെലോഷിപ്പ് ചർച്ച് വയനാട് സെക്ഷന്റെ അഭിമുഖ്യത്തിൽ ശാരോൻ ഓഡിറ്റോറിയത്തിൽ
വിദ്യാർഥികൾക്കായ് മോട്ടിവേഷൻ ക്ലാസും, പ്ലസ്ടു വിജയികളെ ആദരിക്കലും പഠനോപകരണ വിതരണവും നടത്തി. പാസ്റ്റർ തിമോത്തി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ അസോസിയേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.ജെ. ജോബ് ഉദ്ഘാടനം ചെയ്തു. ഡോ. അലീന തങ്കച്ചൻ ക്ലാസെടുത്തു.
പാസ്റ്റർമാരായ അഖിൽ കെ., റിവിൻ റോയി വർഗ്ഗീസ്, സി.കെ.ബാബുരാജ് എന്നിവർ സംബന്ധിച്ചു. പാസ്റ്റർ സാം ദാനിയേൽ ഗാനങ്ങൾ ആലപിച്ചു. സോജൻ സ്വാഗതമാശംസിച്ചു. സെക്ഷൻ പാസ്റ്റർ ബിജു പോൾ, മെബിൻ പോൾ, വിനോദ് തുടങ്ങിയവർ ആദിയോടന്തം നേതൃത്വം നൽകി.
Advertisement














































