ഐപിസി സംസ്ഥാന വേദവിദ്യാർത്ഥി ക്യാംപ് സമാപനം മാർച്ച് 28 ന്

ഐപിസി സംസ്ഥാന വേദവിദ്യാർത്ഥി ക്യാംപ്  സമാപനം മാർച്ച് 28 ന്
ഐപിസി സംസ്ഥാന വേദവിദ്യാർത്ഥി ക്യാംപ് കുമ്പനാട്ട് സഭ സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ് ഉദ്ഘാടനം ചെയ്യുന്നു.

കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ സംസ്ഥാന വേദ വിദ്യാർത്ഥി ക്യാംപ് (ഹെബ്രോൻ ബൈബിൾ കോളജ് പിജി ബോർഡ്) മുട്ടുമൺ ഐസിപിഎഫ് ക്യാംപ് സെൻ്ററിൽ തുടങ്ങി. ക്യാംപ് മാർച്ച് 28 ന് വെള്ളിയാഴ്ച്ച സമാപിക്കും.

സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ് ക്യാംപ് ഉദ്ഘാടനം ചെയ്തു. സ്നേഹവും സാഹോദര്യവും സമൂഹത്തിനു നൽകിയ യേശുക്രിസ്തുവിൻ്റെ സാക്ഷികളാകാൻ സഭയെ നയിക്കുന്ന സുവിശേഷകർക്ക് കഴിയണമെന്ന് പാസ്റ്റർ കെ.സി.തോമസ് പറഞ്ഞു.

പിജി ബോർഡ് സംസ്ഥാന ചെയർമാൻ പാസ്റ്റർ സാം പി.ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഏബ്രഹാം ജോർജ് അനുഗ്രഹ പ്രഭാഷണം നടത്തി. പാസ്റ്റർമാരായ ഷിബു നെടുവേലിൽ, ഏബ്രഹാം വർഗീസ്, പീറ്റർ മാത്യു കല്ലൂർ, റൈസൻ ജോർജ്, തോമസ് ജോർജ് എന്നിവർ പ്രസംഗിച്ചു. ജോയിൻ്റ് സെക്രട്ടറിമാരായ രാജു ആനിക്കാട്, ജെയിംസ് ജോർജ്, ഡീൻ പാസ്റ്റർ പി.എ.മാത്യു, പാസ്റ്റർമാരായ സജിമോൻ ചെറിയാൻ, ഡോ.സാജു ജോസഫ്, ജോസ് കെ.ഏബ്രഹാം, ഡോ. അലക്സ് ജോൺ വാളകം, സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാന ചെയർമാൻ സജി മത്തായി കാതേട്ട്, പബ്ലിക്കേഷൻ ബോർഡ് സംസ്ഥാന ചെയർമാൻ ജോജി ഐപ് മാത്യൂസ്, ഫിന്നി പി.മാത്യു, പാസ്റ്റർമാരായ അനിൽ കൊടിത്തോട്ടം, തോമസ് മാത്യു, സജി കാനം, പി.ജി.ഏബ്രഹാം എന്നിവർ ക്ലാസ് നയിച്ചു.

വെള്ളിയാഴ്ച്ച രാവിലെ 10ന് സമാപന സമ്മേളനം ഐപിസി സംസ്ഥാന സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ പി.എം.ഫിലിപ്പ് സമാപന സന്ദേശം നൽകും. പിജി ബോർഡ് വൈസ് ചെയർമാൻ പാസ്റ്റർ ഏബ്രഹാം വർഗീസ് അധ്യക്ഷത വഹിക്കും.

Advt