സത്യവേദ സെമിനാരി ഗ്രാജുവേഷൻ ഫെബ്രു.15ന്
വാർത്ത: ബൈജു എസ്. പനയ്ക്കോട്
P: സത്യവേദ സെമിനാരിയുടെ 21-ാമത് ഗ്രാജുവേഷൻ സർവ്വീസ് ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുളയറ ക്രൈസ്റ്റ് നഗർ ക്യാമ്പസിൽ വച്ചു നടക്കും. "സ്വാതന്ത്ര്യത്തിനായി സ്വതന്ത്രരാക്കപ്പെട്ടവർ (Liberated to Liberate)" (ലൂക്കൊസ് 4:18) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
പ്രസിഡൻ്റ് ഡോ. ജ്ഞാനദാസ് ദാനം അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രസ്ബിറ്റർമാരും പാസ്റ്റർമാരും വിശ്വാസികളും രക്ഷകർത്താക്കളും പങ്കെടുക്കും.
M Th, M Div, BTh, Diploma, C Th, CPT എന്നീ കോഴ്സുകളിൽ പഠനം പൂർത്തിയാക്കിയ 84 വിദ്യാർത്ഥികൾ ഗ്രാജുവേഷൻ സ്വീകരിക്കും. അടുത്ത അദ്ധ്യയന വർഷത്തെ ക്ലാസുകൾ മെയ് 25 ന് ആരംഭിക്കും; അഡ്മിഷൻ തുടരുന്നു.
വിവരങ്ങൾക്ക്: +91 +91 9936442271, +91 6282962531


