ഷാർജ സിറ്റി ഏ.ജി. സിൽവർ ജൂബിലി പ്രവർത്തനങ്ങൾക്ക് തുടക്കമായി

വാർത്ത: പാസ്റ്റർ പ്രകാശ് മാത്യു ഡൽഹി
ഷാർജ: ഷാർജ സിറ്റി അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി, ലോഗോ പ്രകാശനവും ഒരുവർഷം നീണ്ടുനിൽക്കുന്ന ആത്മീയ പരിപാടികളുടെ ഉദ്ഘാടനവും ജൂൺ 1 ന് ഷാർജ വർഷിപ് സെന്റർ ചെയർമാൻ റവ. വിൽസൺ ജോസഫ് നിർവഹിച്ചു. സീനിയർ പാസ്റ്റർ ബെൻ വി. തോമസ് അദ്ധ്യക്ഷത വഹിച്ചു. മലബാർ ഡിസ്റ്റിക് സൂപ്രണ്ട് റവ. ഡോക്ടർ വി ടി എബ്രഹാം മുഖ്യ ആശംസ അറിയിച്ചു
'ദൈവിക വിശ്വസ്തതയുടെ 25 വർഷങ്ങൾ' എന്ന പ്രമേയത്തിലാണ് സിൽവർ ജൂബിലി സംഘടിപ്പിക്കുന്നത്.
യുഎഇ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സിജു സ്കറിയ. കമ്മിറ്റി അംഗങ്ങളായ ബിജു പോൾ, ബിനോയ് പുന്നൂസ്, ബിനു ബാബു, ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.
സിൽവർ ജൂബിലിയുടെ ഭാഗമായി കുട്ടികൾക്കും യുവജനങ്ങൾക്കും മാതാപിതാക്കൾക്കുമായി 'My Companion' എന്ന ഏകദിന ക്യാമ്പ് ജൂൺ 7 ന് രാവിലെ 9 ന് നടക്കും.
2000-ൽ പാസ്റ്റർ പി.എം. രാജുവിൻ്റെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ സഭയിൽ അദ്ദേഹം 24 വർഷങ്ങൾ സഭയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2024-ൽ മുതൽ പാസ്റ്റർ ബെൻ വി. തോമസ് ഇവിടെ ശുശ്രൂഷിക്കുന്നു.
വിവരങ്ങൾക്ക്: +971 52 327 7440, +971 55 894 0951