ഷാർജ അസംബ്ലീസ് ഓഫ് ഗോഡ് സി.എ ഒരുക്കുന്ന എക്കോസ് ഓഫ് ഗ്രേസ് ഒക്ടോ. 25 ന് 

ഷാർജ അസംബ്ലീസ് ഓഫ് ഗോഡ് സി.എ ഒരുക്കുന്ന എക്കോസ് ഓഫ് ഗ്രേസ് ഒക്ടോ. 25 ന് 

ഷാർജാ: അസംബ്ലീസ് ഓഫ് ഗോഡ് യുവജന വിഭാഗമായ സിഎ യുടെ നേതൃത്വത്തിൽ നടത്തുന്ന മ്യൂസിക് നൈറ്റ് എക്കോസ് ഓഫ് ഗ്രേസ് ഒക്ടോബർ 25 ശനിയാഴ്ച വൈകിട്ട് 8  മുതൽ 10  വരെ ഷാർജ യൂണിയൻ ചർച്ച് ഹോൾ നമ്പർ-9 ൽ നടക്കും. 

മനസ്സിനെ തൊട്ടുണർത്തുന്ന പഴയകാല ക്രൈസ്തവ ഗാനങ്ങൾ സ്വതസിദ്ധമായ ആലാപന ശൈലിയോടെ പാസ്റ്റർ അനീഷ് കാവാലവും ടീമും ആലപിക്കും. പാസ്റ്റർ പി. ഡി. ജോയിക്കുട്ടി അധ്യക്ഷത വഹിക്കും. റ്റോബിൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.