അസംബ്ലീസ് ഓഫ് ഗോഡ് കൗൺസലേഴ്സ് & ട്രെയിനേഴ്സ് മീറ്റ് 

അസംബ്ലീസ് ഓഫ് ഗോഡ് കൗൺസലേഴ്സ് & ട്രെയിനേഴ്സ് മീറ്റ് 

വാർത്ത: ബൈജു പനയ്ക്കോട്

കോട്ടയം: എജി. ഡിപ്പാർട്ടുമെൻ്റ് ഓഫ് കൗൺസലിംഗിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയം അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ ചർച്ചിൽ കൗൺസലേഴ്സ് & ട്രെയിനേഴ്സ് മീറ്റ് നടന്നു.

ഡോ. സന്തോഷ് ജോൺ (ഡയറക്ടർ, ഡിപ്പാർട്ടുമെൻ്റ് ഓഫ് കൗൺസലിംഗ്) അദ്ധ്യക്ഷതയിൽ ഡോ. ഐസക് വി. മാത്യു (അസിസ്റ്റൻ്റ് സൂപ്രണ്ട്) ഉദ്ഘാടനം ചെയ്തു. ഡോ. ജയിംസ് ജോർജ്ജ് (പ്രിൻസിപ്പാൾ, ബഥേൽ ബൈബിൾ കോളേജ്) ധ്യാനം നയിച്ചു. 

"സമകാലിക കുടുംബവും വെല്ലുവിളികളും" എന്ന വിഷയത്തിൽ ഡോ. സന്തോഷ് ജോണും "കുടുംബം- വേദപുസ്തക വീക്ഷണത്തിൽ" എന്ന വിഷയത്തിൽ ഡോ. ഐസക് വി. മാത്യുവും സെമിനാർ പേപ്പർ അവതരിപ്പിച്ചു. റവ. കെ. എസ്. സാമുവേൽ (തിരുവല്ല) മോഡറേറ്ററായിരുന്നു. ഡോ. ജയിംസ് ജോർജ്ജും ഡോ. സജിത ഐപ്പും തുടർ ചർച്ചകൾക്ക് നേതൃത്വം നൽകി.

റവ. റ്റി. എ. വർഗ്ഗീസ് (ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജ് പ്രിൻസിപ്പാൾ), പാസ്റ്റർ ജെ. ജോൺസൺ (ഇവാഞ്ചലിസം ഡയറക്ടർ) എന്നിവർ ആശംസകൾ അറിയിച്ചു.

പാസ്റ്റർ സാം പി. മാത്യു (ഡിപ്പാർട്ടുമെൻ്റ് ഓഫ് കൗൺസലിംഗ് ട്രഷറർ) സ്വാഗതവും ഡോക്ടർ സന്തോഷ് ജോൺ കൃതജ്ഞതയും അറിയിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിലെ കൗൺസലർമാരുടെ കൂട്ടായ്മ ആരംഭിക്കുന്നതിനും കൗൺസലിംഗിൽ താല്പര്യമുള്ളവർക്ക് തുടർ പരിശീലനം നൽകാനുമുള്ള സജീവ ചർച്ചകൾ നടന്നു.