വർഷിപ്പ് സെന്റർ കോളേജ് ഓഫ് തിയോളജി ബിരുദദാന സമ്മേളനം സെപ്. 20 ന്

വർഷിപ്പ് സെന്റർ കോളേജ് ഓഫ് തിയോളജി ബിരുദദാന സമ്മേളനം സെപ്. 20 ന്

ഷാർജാ : വർഷിപ്പ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ 14-മത് ബിരുദദാന സമ്മേളനം സെപ്റ്റംബർ 20, ശനിയാഴ്ച വൈകിട്ട് 7 ന് ഷാർജാ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും. റവ.ഡോ . സ്റ്റാലിൻ കെ . തോമസ് (IATA ഇന്റർനാഷണൽ ഡയറക്ടർ), റവ.ഡോ.ജെയിംസ് ആൻട്രു വിൽ‌സൺ, കാനഡ (IATA ഇന്റർനാഷണൽ ഓർഗനൈസർ) എന്നിവർ മുഖ്യ അതിഥികളായിരിക്കും.

റവ.വിൽ‌സൺ ജോസഫ്, റവ.ജെയിംസ് ആൻട്രു വിൽ‌സൺ, റവ. സ്റ്റാലിൻ കെ.തോമസ്, റവ.റോയ് ജോർജ് എന്നിവർ

കോളേജ് ഡയറക്ടർ റവ.ഡോ . വിൽ‌സൺ ജോസഫ് ശുശ്രുഷകൾക്ക് മുഖ്യ നേതൃത്വം നല്കും. അനുരഞ്ജനവും ദൈവീക ദൗത്യവും (Reconciliation as the Mission of God) എന്നതാണ് തീം.

ഇന്ത്യ പെന്തെകോസ്ത് ദൈവസഭയുടെ (ഐപിസി) അംഗീകാരം ഉള്ള മിഡിൽ ഈസ്റ്റ്‌ലെ ഏക ബൈബിൾ കോളേജ് ആണ് വർഷിപ്പ് സെന്റർ കോളേജ് ഓഫ് തിയോളജി. 

ക്രമീകരണത്തോടും അച്ചടക്കത്തോടും ആത്മസാന്നിദ്ധ്യത്തോടും, പ്രഗൽഭരും അനുഭവ സമ്പത്തുമുള്ള അധ്യാപകരാൽ പ്രവർത്തിക്കുന്ന ബൈബിൾ കോളേജിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികൾ ഇതിനോടകം ദൈവ വചനം പഠിച്ച് സുവിശേഷ വേലയിൽ ആയിരിക്കുന്നു. M.Th (മാസ്റ്റർ ഓഫ് തിയോളജി) M. Div (മാസ്റ്റർ ഓഫ് ഡിവിനിറ്റി) B. Th (ബാച്‌ലർ ഓഫ് തിയോളജി) D.Th (ഡിപ്ലോമ ഇൻ തിയോളജി) എന്നീ കോഴ്സുകളുടെ ബിരുദദാനം നടക്കുന്നതിനോടോപ്പം പുതിയ അദ്ധ്യായന വർഷത്തേക്കുള്ള കോഴ്സുകൾ സെപ്റ്റംബർ 24 ന് ആരംഭിക്കുമെന്ന് രജിസ്ട്രാർ റവ . റോയ് ജോർജ് അറിയിച്ചു. WCCT കൊയർ ഗാന ശുശ്രൂഷക്ക്‌ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 050 481 4789/ 050 499 3954

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌