നാല് പതിറ്റാണ്ടിൻ്റെ പ്രൗഢി: നൂതന പദ്ധതികളുമായി മല്ലപ്പള്ളി യുപിഎഫ്

നാല് പതിറ്റാണ്ടിൻ്റെ പ്രൗഢി: നൂതന പദ്ധതികളുമായി മല്ലപ്പള്ളി യുപിഎഫ്
പാസ്റ്റർ ടി.വി പോത്തൻ (പ്രസിഡന്റ്), പാസ്റ്റർ സാം പി.ജോസഫ് (ജന. സെക്രട്ടറി) പാസ്റ്റർ ഐസക്ക് തോമസ് (ട്രഷറർ)

വാർത്ത: പാസ്റ്റർ ബിനോയി മാത്യു തിരുവല്ല

മല്ലപ്പള്ളി: പരിസര പ്രദേശങ്ങളിൽ ഉള്ള വേർപ്പെട്ട ദൈവമക്കളുടെ ഐക്യ വേദിയായ മല്ലപ്പള്ളി യുപിഎഫ് ഒരു വർഷം നീണ്ട് നിൽക്കുന്ന നൂതന പദ്ധതികളുമായി 40 മതു (റൂബി ജൂബിലി) വർഷത്തിലേക്ക്. 

പബ്ലിക്ക് മീറ്റിംഗുകൾ, സാമൂഹ്യ തിന്മകൾക്കെതിരെ ബോധവൽക്കരണ ക്ലാസ്സുകൾ, സെമിനാറുകൾ, ബൈബിൾ ക്ലാസ്സുകൾ, ബൈബിൾ ക്വിസ്സ്, മുറ്റത്ത് കൺവൻഷനുകൾ, ജീവകാരുണ്യ (മെഡിക്കൽ, ഫുഡ്‌-കിറ്റുകൾ) പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവ  ജൂബിലിയുടെ ഭാഗമായി നടക്കും. പൊതുസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഡിജിപി മനോജ്‌ എബ്രഹാം, വിവിധ സഭാ നേതാക്കന്മാർ തുടങ്ങിയവർ അതിഥികളായി പങ്കെടുക്കും.

ഓഗ. 31 ന് നടന്ന പൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി പാസ്റ്റർ ടി.വി പോത്തൻ (പ്രസിഡന്റ്), പാസ്റ്റർമാരായ ടി എം വറുഗീസ്, ജോൺ ഡാനിയേൽ, സുവി. രാജുമുല്ലക്കയൽ (വൈസ് പ്രസിഡന്റ്മാർ), പാസ്റ്റർ സാം പി.ജോസഫ് (ജനറൽ സെക്രട്ടറി), എം. എ ഫിലിപ്പ് (സെക്രട്ടറി), പാസ്റ്റർ സുരേഷ് കുമാർ (ജോ. സെക്രട്ടറി ), പാസ്റ്റർ ഐസക്ക് തോമസ് (ട്രഷറർ), ജേക്കബ് വറുഗീസ്, എൻ.ഇ മാത്യു (ജോ. ട്രഷറർമാർ), പാസ്റ്റർ ഉമ്മൻ മോടയിൽ (പിആർഒ), പ്രകാശ് വി മാത്യു, ബെന്നി കൊച്ചുവടക്കേൽ (ജനറൽ കോ ഓർഡിനേറ്റേഴ്സ്) തുടങ്ങി 40 അംഗകമ്മിറ്റിയേയും തെരെഞ്ഞെടുത്തു.

Advt