ഐപിസി ബാംഗ്ലൂർ സൗത്ത് സെന്ററിന് പുതിയ നേതൃത്വം

ഐപിസി ബാംഗ്ലൂർ സൗത്ത് സെന്ററിന് പുതിയ നേതൃത്വം

ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സൗത്ത് സെൻ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ കെ.എസ് ജോസഫ് (പ്രസിഡന്റ്), പാസ്റ്റർ ഐസക്ക് വർഗ്ഗീസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഗ്രെയിസൺ ഡി. തോമസ് (സെക്രട്ടറി), റെജി ജോർജ് (ജോയിന്റ് സെക്രട്ടറി ), ലാലു വർഗീസ് (ട്രഷറർ)എന്നിവരെയും 15അംഗ കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.

  ജൂലൈ 6ന് ഐപിസി വിവേക്നഗർ സഭയിൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ കെ.എസ്.ജോസ്ഫിന്റെ അധ്യക്ഷതയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സെൻ്ററിലെ സഭാ ശുശ്രൂഷകരും സഭാ പ്രതിനിധികളും ജനറൽബോഡിയിൽ പങ്കെടുത്തു.