സൺഡേ സ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖല ക്യാമ്പ് കരവാളൂരിൽ

പുനലൂർ: സൺഡേ സ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖല ക്യാമ്പ് 'Mimetai 2K25' ഏപ്രിൽ 16, 17 തീയതികളിൽ പുനലൂർ കരവാളൂർ ഓക്സ്ഫോഡ് സെൻട്രൽ സ്കൂൾ ക്യാമ്പസിൽ നടക്കും. ക്യാമ്പിന്റെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു.
അധ്യാപകർക്കും രക്ഷിതക്കൾക്കും പ്രത്യേക സെക്ഷനുകൾ ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് പ്രവേശനം. ക്യാമ്പിന്റെ സുഗമായ നടത്തിപ്പിനായി മേഖല സൺഡേ സ്കൂൾസ് എക്സിക്യൂട്ടീവും കമ്മിറ്റിയംഗങ്ങളും കൂടാതെ പുനലൂർ സെന്റർ ഭാരവാഹികളും വിവിധ സെന്ററുകളിലെ ഭാരവാഹികൾ ഉൾപ്പെടെ വിശാലമായ കമ്മിറ്റിയും പ്രവർത്തിച്ച് വരുന്നു.
രജിസ്ട്രേഷൻ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSfcPoJ5q160xvVd_SYpFlID9YJ-1KzN5sGO4oyQFGQ_Sw2jJg/viewform?usp=sharing
Advertisement