സഭാശുശ്രൂഷക നിയമനങ്ങൾ ദൈവഹിതമായിരിക്കേണം

പെന്തെക്കോസ്തു സഭകളുടെ ആരംഭകാലത്ത് അവയെ നയിക്കാന്‍ ദൈവത്താല്‍ നിയോഗക്കപ്പെട്ട നേതൃത്വമുണ്ടായിരുന്നു. ആ ദൈവദാസന്മാരുടെ പ്രവർത്തനവും ജീവിതരീതിയും മാതൃകാപരമായിരുന്നു. ദൈവമക്കള്‍ക്കുമാത്രമല്ല പൊതുജനങ്ങള്‍ക്കുപോലും അവരെ ഭയമായിരുന്നു.
അവർ ഹൃദയത്തില്‍ തട്ടി ഒരു വാക്കുപറഞ്ഞാല്‍ അതു ശാപദോഷംപോലെ ഫലിക്കുമെന്നു പൊതുജനംപോലും ഭയപ്പെട്ടിരുന്നു. സഭയുടെ ഭരണഘടന നല്‍കുന്ന അധികാരമല്ല അവര്‍ ഉപയോഗിച്ചത്, അതല്ല അവരെ തല്‍സ്ഥാനങ്ങളില്‍ നിലനിര്‍ത്തിയത്. ദൈവം നല്‍കിയ അധികാരം അവര്‍ക്കുണ്ടായിരുന്നു. ദേശം ഒരു പ്രശ്നമോ പ്രതിസന്ധിയോ അഭിമുഖീകരിക്കുമ്പോഴോ , സഭയ്ക്കെതിരെ പ്രതിസന്ധികളുടെ കാറ്റുകൾ അകത്തുനിന്നോ പുറത്തുനിന്നോ ആഞ്ഞടിക്കുമ്പോഴോ പതറാതെ, ഒരിടത്തും കക്ഷിചേരാതെ, ഉറക്കമിളച്ച് മുഴങ്കാലില്‍ വീണ് സഭയുടെ നാഥനില്‍ നിന്നു പരിഹാരമാര്‍ഗം തേടുകയാണു അവര്‍ ചെയ്യുന്നത് . കര്‍ത്താവു കാണിക്കുന്ന പരിഹാരനിര്‍ദേശത്തില്‍ പിഴവുപറ്റാറില്ല.
എന്നാൽ അതുപോലെ ദൈവം നല്‍കിയ ആജ്ഞാശക്തിയുള്ള ദൈവദാസന്മാർ ഇന്നു കേരളത്തിലെ പെന്തെകോസ്തു പ്രസ്ഥാനത്തിൽ ഉണ്ടോ എന്നത് വേദനപ്പെടുത്തുന്ന സംശയമാണ് . അതിനു കാരണമാകുന്നത് വിശ്വാസികളുടെ നിലവാരതകർച്ചയും മാതൃകയില്ലായ്മയുമാണെന്നു പറയേണ്ടിവരുന്നത് ദുഃഖകരമാണ്.
ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെടുന്നവരിലും തികഞ്ഞ ആത്മാർഥത പുലർത്തുന്ന ചുരുക്കം ചിലരെങ്കിലുമുണ്ടെന്ന വസ്തുത വിസ്മരിക്കാനാവില്ല. നിയോഗിക്കപ്പെട്ട കാലമത്രയും സ്വന്ത സഭയെന്നപോലെ കരുതി പ്രവർത്തിക്കുന്ന ഇവർ സഭയ്ക്കു അഭിമാനമാണ്. ദൈവത്താൽ നിയോഗിക്ക പ്പെട്ടവരാണെന്ന ബോധ്യമാണ് ഈ ഉത്തരവാദിത്തത്തിന്റെ അടിസ്ഥാനം. സഭയുടെ വളർച്ചയിലോ, വിശ്വാസികളുടെ അഭ്യൂന്നതിയിലോ എന്തെങ്കിലും വീഴ്‌ച പറ്റിയാൽ ദൈവമുമ്പാകെ അതിനു കണക്കു ബോധിപ്പിക്കേണ്ടിവരുമെന്ന ബോധ്യമാണ് ആത്മാർഥത നിറഞ്ഞ പ്രവർത്തനങ്ങൾക്കു അവരെ പ്രേരിപ്പിക്കുന്നത്. ദൈവവും ദൈവമക്കളും ഒരു ശുശ്രൂഷകനിൽ നിന്നു പ്രതീക്ഷിക്കുന്നതും ഈ ആത്മാർഥതയാണ്.
അടുത്തയിടെയായി സഭാപാസ്റ്ററെ ആവശ്യമുണ്ടെന്നു കാണിച്ചു നമ്മുടെ പ്രസിദ്ധീകരണങ്ങളിലൂടെ നൽകപ്പെടുന്ന വിദേശ സഭകളുടെ പരസ്യം പലരുടെയും ശ്രദ്ധ ആകർഷിക്കുന്നുണ്ട് എന്നു മനസിലായി. തങ്ങളുടെ സഭയ്ക്കു അനുയോജ്യരായ ശുശ്രൂഷകരെ തിയുന്ന സഭ. ശുശ്രൂഷകരെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആ സഭയ്ക്കാണ്. സഭയെ ആത്മീയ വളർച്ചയിൽ നയിക്കുന്നതിനു യോഗ്യനായ, സമർപ്പണമുള്ള, പ്രതിബദ്ധതയുള്ള, ദർശനമുള്ള പരിചയസമ്പന്നനായ ശുശ്രൂഷകരെയാണു സഭ തിരയുന്നത്. ശുശ്രൂഷകൻ്റെ സേവനം സഭയുടെ ആത്മീയ വളർച്ചയ്ക്കു മുഖാന്തരമാകണമെന്നാണു സഭയുടെ താല്പര്യം. വിദേശങ്ങളിലെ മിക്ക സഭകളും ഈ സ്വാതന്ത്ര്യം ഉപയോഗിക്കുന്നതായി കാണാം. ശുശ്രൂഷയ്ക്കുള്ള സർവ സ്വാതന്ത്ര്യവും അവർ ശുശ്രൂഷകനു നൽകും. അതിൽ കമ്മറ്റിയോ ഭരണസമിതികളോ കൈ കടത്തുകയില്ല. സഭയുടെ ബാഹ്യവിഷങ്ങളിൽ ശ്രദ്ധിച്ചു ശുശ്രൂഷകൻ വിലപ്പെട്ട സമയം കളയേണ്ടതുമില്ല. എന്നാൽ നാട്ടിലെ സഭകളിൽ നടപടി വ്യത്യാസമാണ്. സ്ഥലം മാറി മാറി പലയിടങ്ങളിലും ശുശ്രൂഷയ്ക്കായി വരുന്നവർ ഭരണാധികരികളായി മാറുന്നു. സഭ എങ്ങനെ ഉണ്ടായി, എങ്ങനെ നിലനിൽക്കുന്നു എന്നൊന്നും അവർക്കു വിഷയമല്ല. ഞാനാണു സർവവും എന്ന ചിന്ത പല സഭകളിലും വിഷമപ്രശ്‌നങ്ങൾക്കു കാരണമാകുന്നു.
സ്വന്ത വളർച്ച ആഗ്രഹിക്കുന്നവരാണ് സഭകളിൽ ഇത്തരം വിഷമങ്ങൾക്കു കാരണമാവുക. ആത്മീയ വളർച്ചയേക്കാൾ ഭൗതിക നേട്ടങ്ങളിൽ ശ്രദ്ധ ചെലുത്തുന്നവരും വളർച്ചയ്ക്കു തടസ്സമാണ്. വിശ്വാസികളെ സാമ്പത്തികാടിസ്ഥാനത്തിൽ തരംതിരിച്ചു കാണുന്ന ശുശ്രൂഷകരുണ്ട്. ഇടയ ശുശ്രൂഷയുടെ പാവനതയും മാന്യതയും നഷ്ടമാക്കുന്നത് ഇത്തരക്കാരാണ്. ദൈവിക ശുശ്രൂഷയുടെ മാഹാത്മ്യവും വിലയും മനസിലാക്കുന്ന ശുശ്രൂഷകർ എക്കാലവും ഏതു സഭയ്ക്കും വിലപ്പെട്ടവരായിരിlക്കും.
സഭയെ സ്വന്തഭവനമെന്ന നിലയിൽ കണ്ട്, ശുശ്രൂഷ ദൈവം നൽകിയ ഉത്തരവാദിത്തത്തോടെ ചെയ്യുന്നവർ സഭയ്ക്കും അവരവർക്കും അനുഗ്രഹത്തിനു കാരണമാകും. അത് ശുശ്രൂഷകന്മാരായിരിക്കുന്നവരും ഓർത്തിരിക്കണം; അവർ എങ്ങനെ ആ സ്ഥാനത്തു എത്തിയാലും. സ്വന്തകാര്യമോ ബാഹ്യനന്മയോ ലക്ഷ്യമിടാത്ത ശുശ്രൂഷകർ സഭകളുടെ ശുശ്രൂഷ ഏറ്റെടുക്കുവാൻ പ്രാർഥിക്കാം
സഭയില്‍ ജനാധിപത്യമല്ല, ദൈവാധിപത്യം പരിശുദ്ധാത്മാവിന്‍റെ നിയന്ത്രണത്തിനു വിധേയമായി നടപ്പിലാക്കുകയാണു വേണ്ടത്. അതിനു പരിശുദ്ധാത്മാവിന്‍റെ സ്വരം തിരിച്ചറിയാന്‍ കഴിയുന്ന വിനീതദാസന്മാരെയാണു വേണ്ടത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇതു എങ്ങനെ സാധിക്കുമെന്നു കരുതുന്നവര്‍ കണ്ടേക്കാം. അവർ പിന്നിട്ട ഇരുപതു നൂറ്റാണ്ടിലെ സഭയുടെ വളര്‍ച്ച വായിക്കുന്നതു നന്നായിരിക്കും. സഭയില്‍ ദുഷ്പ്രവണതയും തന്‍പോരിമയും നടപ്പാക്കാന്‍ ശ്രമിച്ചവര്‍ സഭയ്ക്കു വരുത്തിവെച്ച നാശത്തെക്കുറിച്ചും അതു ഇരുണ്ട ഒരു കാലത്തേക്കു സഭയെ എങ്ങനെ നയിച്ചു എന്നതും ചരിത്രത്താളുകളില്‍ നിന്നും നാം ശരിയായി മനസിലാക്കണം. ഒന്നാം നൂറ്റാണ്ടില്‍ സഭ
ആവര്‍ത്തിച്ചുപോന്നവയാണു എന്നും പാലിക്കേണ്ടത്. ഞാൻ തന്നെയാണ് കൂടുതല്‍ യോഗ്യന്‍ എന്നു പറയുന്ന ആധുനിക അപ്പൊസ്തലനും , വേദപുസ്തകത്താളുകളിലെപ്പോലെ "എന്‍റെയുള്ളം പ്രസാദിക്കുന്ന എന്‍റെ വ്രതൻ " എന്ന് ദൈവം സംബോധന ചെയ്യുന്ന ദൈവദാസനും തമ്മിൽ വലിയ അന്തരം ഉണ്ട്. രാഷ്ട്രീയ പ്രവണതകള്‍ സഭയില്‍ ഏറിവരുമ്പോള്‍ സഭയിലെ ദൈവികാംശത്തിനു സാരമായ കേടുസംഭവിക്കുന്നു എന്നതു മറന്നുപോകരുത്.