ചുമ്മാർ പാസ്റ്ററുടെ വിയോഗം ക്രൈസ്തവസമൂഹത്തിനു തീരാനഷ്ടം: ക്രൈസ്തവ സാഹിത്യ അക്കാദമി
തൃശൂർ : പി.വി.ചുമ്മാർ ഉപദേശിയുടെ വേർപാട് ക്രൈസ്തവ സമൂഹത്തിനു തീരാനഷ്ടമെന്ന് ക്രൈസ്തവ സാഹിത്യ അക്കാദമി യോഗം വിലയിരുത്തി.
പ്രസിഡണ്ട് ടോണി ചെവ്വുക്കാരൻ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് അനുശോചന സന്ദേശം വായിച്ചു.
ലളിതമായ ജീവിതം നയിച്ച് ക്രിസ്തുവിനുവേണ്ടി അടരാടിയ പോരാളിയായിരുന്നു പാസ്റ്റർ പി.വി. ചുമ്മാർ. അദ്ദേഹത്തിൻ്റെ ജീവിതം ഏവർക്കും മാതൃകയാണ്.
ലോക പ്രകാരം നല്ല ജോലി ലഭിക്കാൻ സാഹചര്യം ഉണ്ടായിരുന്നെങ്കിലും ദൈവനിയോഗം ഏറ്റെടുത്തു സുവിശേഷ വേലക്കിറങ്ങി ഒരു വലിയ സമൂഹത്തെ ക്രിസ്തുവിനായി നേടിയെന്നും യോഗം അഭിപ്രായപ്പെട്ടു.
തൃശൂരിലെ പെന്തെക്കോസ്തു സഭകളുടെ ഉണർവ്വിനും ആത്മിയ മുന്നേറ്റത്തിനും ചുമ്മാർ പാസ്റ്റർ ചെയ്ത സേവനങ്ങൾ ആർക്കും ഒരിക്കലും മറക്കാനാവില്ലെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
രക്ഷാധികാരി ഇവാ.ജെ. സി. ദേവ് , വൈസ് പ്രസിഡൻ്റ് പാസ്റ്റർ ബാബു ജോർജ് പത്തനാപുരം, ജോയിൻ്റ് സെക്രട്ടറി ബാബു കല്ലിശ്ശേരി, ട്രഷറാർ ഇവാ. ലിജോ വർഗീസ് പാലമറ്റം, മീഡിയ കോർഡിനേറ്റർ സാം കൊണ്ടാഴി എന്നിവർ പ്രസംഗിച്ചു.