മികച്ച ഗണിത അധ്യാപക അവാർഡ് കെ.ജെ ജോബിക്ക്

തൃശൂർ: ഓൾ ഇന്ത്യാ മാനേജ്‌മെന്റ് അസ്സോസിയേഷനും മിസ് ഗീത രവി മെമ്മോറിയലും സംയുക്തമായി നൽകുന്ന തൃശൂർ ജില്ലയിലെ മികച്ച ഗണിത അധ്യാപകനുള്ള അവാർഡ് പീച്ചി തെക്കേക്കുളം സ്വദേശി തെക്കേമലയിൽ കെ.ജെ ജോബി കരസ്ഥമാക്കി.
വടക്കാഞ്ചേരി ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ അധ്യാപകനാണ്. ജനുവരി 24 ന് തൃശൂർ ജോയ്‌സ് പാലസിൽ നടന്ന അനുമോദന സമ്മേളനത്തിൽ അവാർഡ് ഏറ്റുവാങ്ങി.