ക്രൈസ്തവ എഴുത്തുകാർ സമൂഹത്തിനു നല്കിയ സംഭാവനകൾ വിലമതിക്കാനാവാത്തത്: ബ്രദർ ജയിംസ് വർഗീസ് ഐഎഎസ്

ക്രൈസ്തവ എഴുത്തുകാർ സമൂഹത്തിനു നല്കിയ സംഭാവനകൾ വിലമതിക്കാനാവാത്തത്: ബ്രദർ ജയിംസ് വർഗീസ് ഐഎഎസ്

വാർത്ത: സാം കൊണ്ടാഴി

പത്തനംതിട്ട: സുവിശേഷത്തിൻ്റെ വ്യാപനത്തിനും സഭകളുടെ വളർച്ചയ്ക്കും ക്രൈസ്തവ എഴുത്തുകാർ രചനകളിലൂടെ നല്കിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് മുൻ കേരള അഡീഷണൽ ചീഫ് സെക്രട്ടറി ബ്രദർ ജയിംസ് വർഗീസ് ഐഎഎസ് പറഞ്ഞു. 

ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 37 മത് വാർഷിക സമ്മേളനവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമി പ്രസിഡൻ്റ് ടോണി ഡി. ചെവ്വൂക്കാരൻ അദ്ധ്യക്ഷനായിരുന്നു.

പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവത്തകനുമായ 

ബ്രദർ ജോർജ് കോശി മൈലപ്ര മുഖ്യപ്രഭാഷണം നിർവഹിച്ചു.

ദൈവത്തിനു വേണ്ടി എഴുതുകൊണ്ടിരിക്കുകയെന്നതാണ് ക്രൈസ്തവ എഴുത്തുകാരുടെ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ മിഷനറിമാർ സമൂഹത്തിൽ ചെയ്ത മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചും സാമൂഹിക ഇടപെടലുകളെക്കുറിച്ചും ഇവാ.ജെ.സി. ദേവ് പ്രഭാഷണം നടത്തി. അക്കാദമി ജോ. സെക്രട്ടറി എം.വി.ബാബു കല്ലിശ്ശേരി സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് അക്കാദമി യുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു

ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 2024 ലെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡുകൾ ബ്രദർ കെ.എ ഫിലിപ്പിനും (വില്യം കേറി അവാർഡ്), പാസ്റ്റർ മനു ഫിലിപ്പിനും (കെ.വി സൈമൺ സാഹിത്യ അവാർഡ്), പാസ്റ്റർ മത്തായി സാംകുട്ടിയ്ക്കും (മിഷനറി വി. നാഗൽ കീർത്തന അവാർഡ്) എന്നിവർക്ക് നല്കി. മത്തായി സാംകുട്ടിയ്ക്കു വേണ്ടി സിസ്റ്റർ

ജോയ്സ് ദേവ് അവാർഡ് ഏറ്റുവാങ്ങി.

അക്കാദമി ഭാരവാഹികളായ ലിജോ വർഗീസ് പാലമറ്റം, സാം കൊണ്ടാഴി, ഷാജി മാറാനാഥ എന്നിവർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.

ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ മുഖപത്രമായ ക്രൈസ്തവ സാഹിതിയുടെ പുതിയ പതിപ്പ് അക്കാദമി വൈസ് പ്രസിഡണ്ട് പാസ്റ്റർ ബാബു ജോർജ് പത്തനാപുരം ഗുഡ്ന്യൂസ് പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ പാസ്റ്റർ സാം പനച്ചയിലിനു നല്കി പ്രകാശനം ചെയ്തു. അവാർഡ് ജേതാക്കളായ ബ്രദർ കെ.എ ഫിലിപ്പ്, പാസ്റ്റർ മനു ഫിലിപ്പ് എന്നിവരും പാസ്റ്റർ ബാബു ജോർജ് പത്തനാപുരം, മാധ്യമ പ്രവർത്തകൻ കെ.എൻ. റസ്സൽ, പിവൈപിഎ സംസ്ഥാന ജോ. സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം, പാസ്റ്റർ വി.എം. ജോൺ എന്നിവർ പ്രസംഗിച്ചു. ബ്രദർ ആലിച്ചൻ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.