യുണൈറ്റഡ് പ്രയർ സെൽ വാർഷികവും മിഷൻ മ്മേളനവും ആഗസ്റ്റ് 24ന്

യുണൈറ്റഡ് പ്രയർ സെൽ വാർഷികവും മിഷൻ മ്മേളനവും ആഗസ്റ്റ് 24ന്

കോട്ടയം: കേരളത്തിലെ പ്രഥമ പെന്തെക്കോസ്ത ഐക്യപ്രാർഥനാ കൂട്ടായ്‌മയായ യുണൈറ്റഡ് പ്രയർ സെൽ (യുപിസി) 42-ാംവയസ്സിലേക്ക്. കോട്ടയത്തെയും സമീപ സ്ഥലങ്ങളിലെയും ഉപദേശൈക്യമുള്ള പെന്തെക്കോസ്‌തു വിശ്വാ സികളുടെയും ശുശ്രൂഷകന്മാരുടെയും സ്വതന്ത്ര സഭാംഗങ്ങളുടെയും ഐക്യപ്രാർഥനാ കൂട്ടായ് മയായ യുപിസിയുടെ 41-ാം വാർഷികവും മി ഷൻ സമ്മേളനവും ആഗസ്റ്റ് 24ന് മൂന്നു മണിക്ക് തലപ്പാടി ശാലേം ഐപിസി ഹാളിൽ നടക്കും.

എ.ജി. മലയാളം ഡിസ്ട്രിക്ട് ജനറൽ സെ ക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് ഉത്ഘാടനം ചെയ്യും. യുപിസി ജനറൽ കോർഡിനേറ്റർ ഇവാ. എം.സി. കുര്യൻ അധ്യക്ഷനായിരിക്കും. ഡോ. ജെയ്‌സൺ തോമസ്, പാസ്റ്റർ രാജു പൂവക്കാല എന്നിവർ സന്ദേശം നൽകും.

'ഫലകരമായ സുവിശേഷ വേലയ്ക്ക് ഐക്യപ്രാർഥനയുടെ പ്രാധാന്യം' എന്ന താണ് തീം. വാർഷിക സ്തോത്രശുശ്രൂഷ, ഗാനശുശ്രൂഷ, മധ്യസ്ഥ പ്രാർഥന എന്നിവ യും ഉണ്ടായിരിക്കും. പാസ്റ്റർമാരായ വിൻസി ജി. ഫിലിപ്പ്, ഫെയ്ത്ത് അടിമത്ര, ഷാജി ജോർജ്, സോണി പി.വി., എൻ.കെ. കൊച്ചു മോൻ, സാം കെ. വർഗീസ്, ബ്രദർ പി.ജെ ജോൺ എന്നിവർ നേതൃത്വം നൽകും.ഫോൺ: 9349503660