ക്രിസ്തുസഭ യുവജനസംഘടന: സുവിശേഷീകരണ ക്ലാസ് സെപ്റ്റം. 5 മുതൽ
തൃശൂർ: ക്രിസ്തുസഭ യുവജനസംഘടനയുടെ ആഭിമുഖ്യത്തിൽ "സുവിശേഷീകരണം" എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പ്രത്യേക ക്ലാസ്സ് ലാലൂർ ക്രിസ്‌തുസഭ റഹബോത്ത് ഹാളിൽ സെപ്റ്റംബർ 5,6 (വെള്ളി, ശനി) തീയതികളിൽ വൈകീട്ട് 6.30 മുതൽ 8 വരെ നടക്കും. വിഷയാവതരണം ഇവാ. സോളോ ഫിലിപ്പ് (ചെന്നൈ) നിർവഹിക്കും. പങ്കെടുക്കുന്നവർക്ക് "അടിസ്ഥാനങ്ങൾ" എന്ന പഠനഗ്രന്ഥം സൗജന്യമായി ലഭിക്കും.
സി.ജെ. വർഗ്ഗീസ് (രക്ഷാധികാരി), ഗോഡ്‌സൺ കളത്തിൽ (പ്രസിഡന്റ്), ആഷിഷ് ജോൺ കളത്തിൽ (സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും.

