കപട ആത്മീയത സഭയെ സമൂലം നശിപ്പിക്കും: ജോസഫ് സി. മാത്യു
ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷൻ മാധ്യമ പുരസ്ക്കാരം ഫിന്നി പി. മാത്യു ഏറ്റുവാങ്ങി
കുമ്പനാട്: കപട ആത്മീയത സഭയെ സമൂലം നശിപ്പിക്കുമെന്നും ഇതിനെതിരെ പോരാടുന്നതാണ് മാധ്യമ പ്രവര്‍ത്തകരുടെ ദൗത്യമെന്നും പ്രശസ്ത മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരൂപകനും ചിന്തകനുമായ ജോസഫ് സി. മാത്യു പറഞ്ഞു. പാപത്തെ അകറ്റുകയും പാപിയെ സ്നേഹിക്കുകയും ചെയ്തുകൊണ്ട് സഭയ്ക്കകത്തെ അനാത്മീയതക്കെതിരെ ശബ്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍റെ മീഡിയ ഗ്ലോബല്‍ മീറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനു. 15നു കുമ്പനാട് നടന്ന സമ്മേളനത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍ അധ്യക്ഷനായിരുന്നു. പാസ്റ്റര്‍ ഫിലിപ്പ് പി. തോമസ് ഉദ്ഘാടനം ചെയ്തു. നമ്മുടെ എഴുത്തുകള്‍ യേശുവിലേയ്ക്ക് അടുപ്പിക്കുന്നവയും സത്യസന്ധതയുള്ളതുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി സജി മത്തായി കാതേട്ട് ആമുഖപ്രസംഗം നടത്തി. ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍റെ മാധ്യമ പുരസ്ക്കാരം സ്വര്‍ഗ്ഗീയധ്വനി ചീഫ് എഡിറ്റര്‍ ഫിന്നി പി. മാത്യുവിന് ജോസഫ് സി. മാത്യു നല്‍കി. ഐപിസി ഗ്ലോബല്‍ മീഡിയ യുഎസ് ചാപ്റ്റര്‍ പ്രസിഡന്‍റ് പാസ്റ്റര്‍ റോയി വാകത്താനം പ്രഭാഷണവും പ്രാര്‍ഥനയും നടത്തി. പുരസ്കാര ജേതാവിനെ പാസ്റ്റര്‍ രാജു ആനിക്കാട് പരിചയപ്പെടുത്തി. പാസ്റ്റർ ജെയിംസ് ചാക്കോ (പവർവിഷൻ) പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
മാധ്യമ പ്രവര്‍ത്തകരായ നിബു വെള്ളവന്താനം, പാസ്റ്റര്‍ ജെയിംസ് ജോര്‍ജ് പത്തനാപുരം, സ്റ്റാന്‍ലി ജോര്‍ജ്, അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, ഷാജന്‍ ജോണ്‍ ഇടയ്ക്കാട്, പാസ്റ്റര്‍ തോമസ് മാത്യു ചാരുവേലി, പി.എസ്. ചെറിയാന്‍, പാസ്റ്റര്‍ പി.കെ. ജോണ്‍സന്‍, രാജു പോന്നോലില്‍, പാസ്റ്റര്‍ സി.പി. മോനായി, പാസ്റ്റര്‍ കെ.സി. ഉമ്മന്‍, പാസ്റ്റര്‍ എബ്രഹാം ഉമ്മന്‍, ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റര്‍ സാം പനച്ചയില്‍, സജി നടുവത്ര എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
അവാര്‍ഡ് ജേതാവായ ഫിന്നി പി.മാത്യു മറുപടി പ്രസംഗം നടത്തി. സന്ദീപ് വിളമ്പുകണ്ടം യോഗനടപടികള്‍ നിയന്ത്രിച്ചു. പാസ്റ്റര്‍ ജോസ് തോമസ് സമാപന പ്രാര്‍ഥന നടത്തി.
പാസ്റ്റര്‍ കെ.സി. ജോണ്‍ മുഖ്യ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്നു. സി.വി. മാത്യു (ചെയര്‍മാന്‍) സാംകുട്ടി ചാക്കോ നിലമ്പൂര്‍ (ആക്ടിംഗ് ചെയര്‍മാന്‍), സജി മത്തായി കാതേട്ട് (ജന. സെക്രട്ടറി), പാസ്റ്റര്‍ രാജു ആനിക്കാട്, ഷിബു മുള്ളംകാട്ടില്‍, ഫിന്നി രാജു (സെക്രട്ടറിമാര്‍), ഫിന്നി പി. മാത്യു (ട്രഷറര്‍), ടോണി ഡി. ചെവ്വൂക്കാരന്‍ (ജന. കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍മാരായ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, റോയി വാകത്താനം, സി.പി. മോനായി, സഹോദരന്മാരായ രാജന്‍ ആര്യപ്പള്ളി, ഷാജി മാറാനാഥാ, ടോണി വര്‍ഗീസ്, കെ.ബി. ഐസക്, ജോജി ഐപ്പ് മാത്യുസ്, ഗ്ലെന്നി പി.സി.,ڔ ഷാജി കാരയ്ക്കല്‍, വിജോയ് സ്കറിയ, വെസ്ലി മാത്യു, ഉമ്മന്‍ എബനേസര്‍, നിബു വെള്ളവന്താനം, എം.വി. ഫിലിപ്പ്, ജോര്‍ജ് ഏബ്രഹാം, കുര്യന്‍ ഫിലിപ്പ്, സിസ്റ്റര്‍ സ്റ്റാര്‍ലാ ലൂക്ക് തുടങ്ങിയ എക്സിക്യൂട്ടിവ് അംഗങ്ങള്‍ നേതൃത്വം നല്‍കുന്നു.
Advertisement

















































































