എമിലി ആൻ ജോണിനു ഒന്നാം റാങ്ക്

ഡാളസ്: ടെക്സാസിലെ ഇർവിംഗ് സിറ്റിയിലെ ഹൈസ്കൂളുകളിൽ ഒന്നായ ജേക്ക് ഇ. സിംഗ്ളി അക്കാഡമിയിൽ നിന്നും എമിലി ആൻ ജോൺ വാലിഡിക്ടോറിയനായി (ഒന്നാം റാങ്ക്) പന്ത്രണ്ടാം ക്ലാസ് പൂർത്തികരിച്ചു. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഇർവിംഗ് എബനേസർ സഭാംഗങ്ങളായ തോമസ് ജോൺ (ഷാജി) - മറിയാമ്മ ജോൺ ( കൊച്ചുമോൾ ) ദമ്പതികളുടെ ഇളയമകൾ ആണ്.  2025 ൽ ഈ സ്കൂളിൽ നിന്നും പന്ത്രണ്ടാം ക്ലാസ് പൂർത്തീകരിച്ച 378 കുട്ടികളിൽ നിന്നും ആണ് എമിലി ഈ നേട്ടം കൈവരിച്ചത്.  ഗ്രാജുവേഷനിൽ നടത്തിയ ലഘു പ്രസംഗത്തിൽ തൻ്റെ ഉന്നത വിജയത്തിന് പ്രോത്സാഹനമായിരുന്ന കുടുംബത്തേയും അധ്യാപകരേയും നന്ദിയോടെ ഓർത്ത എമിലി, അഗാധമായ ദൈവസ്നേഹത്തേയും കൃപയേയും സ്മരിച്ചു.  ഓസ്റ്റിനിലുള്ള യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിൽ ചേർന്ന് ന്യൂറോ സയൻസ് ആൻഡ് ഇമ്മ്യൂണോളജിയിൽ ബിരുദമെടുക്കാനാണ് തുടർ പദ്ധതി. സിയാറ്റിലിലുള്ള മൈക്രൊ സോഫ്റ്റ് സ്ഥാപനത്തിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ ആഷ്ലി, യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഓസ്റ്റിനിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായ എയ്മി എന്നവർ എമിലിയുടെ സഹോദരിമാരാണ്.

വാർത്ത: സാം മാത്യു, ഡാളസ് .