മല്ലപ്പള്ളി യുപിഎഫ് സമ്മേളനം
മല്ലപ്പള്ളി: യുപിഎഫ് പൊതുയോഗവും പ്രാര്‍ഥനാ സമ്മേളനവും ഓഗസ്റ്റ് 31നു വൈകുന്നേരം 4നു മല്ലപ്പള്ളി സുവാര്‍ത്ത സെന്‍ററില്‍ നടക്കും. പ്രസിഡന്‍റ് പാസ്റ്റര്‍ റ്റി.വി. പോത്തന്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം പി. ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ എം.എ. ഫിലിപ്പ് കണക്കുകളും അവതരിപ്പിക്കും.
പ്രാര്‍ഥനാ കണ്‍വീനര്‍ പാസ്റ്റര്‍ ബിജു തോമസ് പ്രാര്‍ഥനാ സെക്ഷന് നേതൃത്വം നല്‍കും. പാസ്റ്റര്‍മാരായ ടി.എം. വര്‍ഗീസ്, ഐസക് തോമസ്, ജോണ്‍ ഡാനിയേല്‍, സുരേഷ് കുമാര്‍, ബെന്നി കൊച്ചുവടക്കേല്‍ എന്നിവര്‍ പ്രസംഗിക്കും.
മല്ലപ്പള്ളി യുപിഎഫ് പ്രവര്‍ത്തനങ്ങള്‍ 40 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സംയുക്ത കണ്‍വന്‍ഷന്‍, വിബിഎസ്, ചാരിറ്റി, ബൈബിള്‍ ക്വിസ്, ബൈബിള്‍ ക്ലാസുകള്‍, വിശ്വാസി സമ്പര്‍ക്ക പ്രോഗ്രാമുകള്‍ എന്നിവ വര്‍ഷംതോറും നടത്തിവരുന്നു.
യുപിഎഫ് ഗ്ലോബല്‍ അലയന്‍സുമായി
സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.

