യുണൈറ്റഡ് പെന്തെക്കൊസ്ത് യൂത്ത് മൂവ്മെന്റിനു (UPYM) പുതിയ നേതൃത്വം
എടത്വാ: എടത്വാ തലവടി പ്രദേശങ്ങളിലുള്ള പെന്തെക്കോസ്ത് സഭകളിലെ യുവജനങ്ങളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്ത് യൂത്ത് മൂവ്മെന്റിന്റെ (UPYM) 2025 - 26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികളായി ജിൻസൺ ഫിലിപ്പോസ് (ഡയറക്ടർ), പാസ്റ്റർ മധു വി എം, പാസ്റ്റർ റോഷി ദേവസ്യാ, ഇവാ. ജോമോൻ എസ്, ബിനോ മാത്യു (അസ്സോ.ഡയറക്ടേഴ്സ്), ഇവാ. ഷൈജു എസ് (സെക്രട്ടറി), ലിജോ ജോസഫ് (ജോയിന്റ് സെക്രട്ടറി), ജയ്മോൻ തോമസ് (ട്രഷറർ), രഞ്ജിത്ത് വർഗീസ് മാത്യു, റോബിൻ ചെറിയാൻ (പബ്ലിസിറ്റി കൺവീനേഴ്സ്) എന്നിവർ പ്രവർത്തിക്കും. സീനിയർ പ്രവർത്തകരായ പാസ്റ്റർ സാലു വർഗീസ്, പാസ്റ്റർ ബിബു ജേക്കബ്, ഇവാ. ഡെന്നി സമൂവേൽ, ബിനോയി പി. അലക്സ്, സന്തോഷ് ലൂഥർ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗമായിരിക്കും.
Advt.






















